അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നിപ്രാക്ക് — മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി.

','

' ); } ?>

അറുപത്താറിൽ ആറാം പ്രാക്ക്… കള്ള പ്രാക്ക്, കന്നിപ്രാക്ക്…» എന്നു തുടങ്ങുന്ന ഗാനത്തോടെ ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.

വരികളിലും ദൃശ്യങ്ങളിലും ഭീതി നിറഞ്ഞുനിൽക്കുന്നതാണ് ഈ ഗാനം. ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ ടോൺ ഗാനത്തിൽ നിഴലിക്കുന്നുണ്ട്. ഒരുപക്ഷേ, ഇത്തരത്തിലൊരു ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണെന്നു പറയുന്നതിൽ തെറ്റില്ല. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവും ചേർന്നാണ്. ആലാപനത്തിലും ഏറെ വ്യത്യസ്തമായ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റസി, ഹൊറർ ജോണറിലാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള അപ്ഡേഷനുകളാണ് ഇതുവരേയും പുറത്തുവന്നിട്ടുള്ളത്. പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദവും ചിത്രത്തിന്റെ പ്രധാന ഘടകമാണെന്നു പറയപ്പെടുന്നു. ആക്ഷനും വയലൻസും ഹൊററും ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനറായാണ് ഈ ചിത്രത്തിന്റെ അവതരണം.

ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ: സംഗീതം: മുജീബ് മജീദ്, ഛായാഗ്രഹണം: ഫൈസൽ അലി, എഡിറ്റിംഗ്: പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: അമൽ ചന്ദൻ, കോസ്റ്റ്യൂം ഡിസൈൻ: സമീരാ സനീഷ്, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, പ്രൊഡക്ഷൻ മാനേജർ: പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ: കിരൺ കാന്ത്, പി.ആർ.ഒ: വാഴൂർ ജോസ്.

ഡിസംബർ 3-ന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.