ബോക്സ് ഓഫീസിൽ കുതിക്കുന്ന ‘രാമായണ’ത്തിന് തിരിച്ചടി; ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിൽ

','

' ); } ?>

ബിഗ് ബജറ്റ് ചിത്രമായ നിതേഷ് തിവാരിയുടെ ‘രാമായണം’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിൽ പ്രചരിക്കുന്നു. വിദേശ അക്കൗണ്ട് വഴി പ്രചരിച്ച മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഹിന്ദി പതിപ്പിൽ സിനിമയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗങ്ങളുണ്ട്. അറബിക് പേരിലുള്ള ഒരു അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിന്റെ 3D പതിപ്പിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നത്.

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 440.45 കോടി രൂപയുടെ നെറ്റ് കളക്ഷനും 526.50 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ ഇതുവരെ 823.50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദിയിൽ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടുന്ന ചിത്രമെന്ന റെക്കോർഡും ‘രാമായണം’ സ്വന്തമാക്കിയിട്ടുണ്ട്. 4,000 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സ്വപ്നപദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ചാം ദിവസം, ‘പുഷ്പ 2’-നെ മറികടന്നുകൊണ്ട് ഹിന്ദിയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ നെറ്റ് വരുമാനം നേടിയ ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ‘രാമായണം’ ഇടംപിടിച്ചു. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഹിന്ദി പതിപ്പിലൂടെ ഏറ്റവും വേഗത്തില്‍ 300 കോടി രൂപ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ‘രാമായണ’ത്തിന് സ്വന്തമായി. രണ്‍ബീര്‍ കപൂറിന്റെ ‘അനിമല്‍’, ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ ‘പഠാന്‍’ എന്നിവയെ മറികടന്നാണ് ഈ നേട്ടം. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ ഹിന്ദിയില്‍ 306.58 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിനൊപ്പമെത്താനും ഇതോടെ ‘രാമായണ’ത്തിന് സാധിച്ചു. ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ‘രാമായണ’ത്തിന്റെ ഹിന്ദി നെറ്റ് കളക്ഷന്‍ 336 കോടി രൂപയാണ്. ‘ധുരന്ധര്‍ 2’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങള്‍ യഥാക്രമം മൂന്ന്, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 300 കോടി രൂപയാണ് ഹിന്ദി പതിപ്പില്‍ നേടിയത്. ഈ പട്ടികയില്‍ ‘രാമായണ’വും ഇപ്പോള്‍ മുന്നിലുണ്ട്.

‘സാക്നില്‍ക്’ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച 24,344 ഷോകളില്‍ നിന്നായി ‘രാമായണം’ 94.10 കോടി രൂപയാണ് നേടിയത്.ആറാം ദിവസം 35.00 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആകെ വിദേശ ഗ്രോസ് കലക്ഷന്‍ 297.00 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷന്‍ 823.50 കോടി രൂപയിലെത്തി. കന്നഡയില്‍ 931 ഷോകളില്‍ നിന്ന് 7.75 കോടി രൂപയും തെലുങ്കില്‍ 1,860 ഷോകളില്‍ നിന്ന് 4 കോടി രൂപയും തമിഴില്‍ 859 ഷോകളില്‍ നിന്ന് 3.60 കോടി രൂപയും മലയാളത്തില്‍ 849 ഷോകളില്‍ നിന്ന് 2.75 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയില്‍ 64.85 കോടി രൂപയുടെ കലക്ഷനോടെയാണ് ചിത്രം ബോക്‌സ് ഓഫീസ് പ്രകടനം ആരംഭിച്ചത്. വെള്ളിയാഴ്ച 48.05 കോടി രൂപയും ശനിയാഴ്ച ഇന്ത്യയില്‍ നിന്ന് 69.80 കോടി രൂപയുടെ വരുമാനവും നേടിയ ചിത്രത്തിന് ഞായറാഴ്ച കലക്ഷനില്‍ നേരിയ കുറവുണ്ടായിരുന്നു. തിങ്കളാഴ്ച ആയതോടെ 23,911 ഷോകളിലൂടെ ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ചിത്രം 107.50 കോടി രൂപ നേടി ‘സെഞ്ച്വറി’ പൂര്‍ത്തിയാക്കി.

4,000 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ‘രാമായണം’, ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്നു. ലോകമെമ്പാടും ഈ ചിത്രത്തിന് വിപുലമായ പ്രചാരണമാണ് നല്‍കിയത്. ഒക്ടോബര്‍ 27-ന് ലോസ് ഏഞ്ചല്‍സില്‍ ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദര്‍ശനം അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.