പ്രണയസാഫല്യം; തമിഴ് നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി, വരൻ രാജ് വേൽ

','

' ); } ?>

പതിനാല് വർഷം നീണ്ട നീണ്ട പ്രണയത്തിനൊടുവിൽ തമിഴ് ചലച്ചിത്ര നടി പ്രിയ ഭവാനി ശങ്കറും രാജ് വേലും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവർക്കും മംഗല്യയോഗം. കോളജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതും 2024-ൽ ഇരുവരും അത് പരസ്യമാക്കിയതും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നിച്ചു താമസിച്ചിരുന്ന ഇവർ 2022-ൽ ചെന്നൈയിൽ സ്വന്തമായി വീടും സ്വന്തമാക്കിയിരുന്നു.

ടെലിവിഷൻ വാർത്താ അവതാരകയായി മാധ്യമരംഗത്ത് തിളങ്ങിയ പ്രിയ, പിന്നീട് തമിഴ് സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2017-ൽ പുറത്തിറങ്ങിയ ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് തന്നെ തമിഴ്, തെലുങ്ക് ഭാഷകളിൽ ജനപ്രിയ നടിയായി മാറി. രവി തേജ നായകനായ ‘ഇരുമുടി’യാണ് പ്രിയയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ‘ഡിമോണ്ടെ കോളനി 3’, ‘ഇന്ത്യൻ 3’, ‘മരഗധ നാണയം 2’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന പുതിയ പ്രോജക്ടുകൾ.