“വേടൻ വരുന്നതിനും മുമ്പേ ഞാൻ ഗിറ്റാറുമായി ഇറങ്ങിയതാണ്”: അശ്വന്ത് കോക്കിന്റെ വിമർശനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി പ്രവീൺ ടി.ജെ

','

' ); } ?>

നടന്‍ പ്രവീണ്‍ ടി.ജെയും സിനിമാ റിവ്യൂവര്‍ അശ്വന്ത് കോക്കും തമ്മിലുള്ള സോഷ്യല്‍ മീഡിയ വാക്പോര് ചര്‍ച്ചയാകുന്നു. പുതിയ ചിത്രമായ ‘ഡിസ്‌കോ’യിലെ പ്രകടനത്തെയും തന്നെ റാപ്പര്‍ വേടനുമായി ഉപമിച്ചുമുള്ള അശ്വന്ത് കോക്കിന്റെ വിമര്‍ശനത്തിന് കടുത്ത മറുപടിയുമായി പ്രവീണ്‍ രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം.

‘അഞ്ചക്കള്ളകോക്കാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തെ പരാമര്‍ശിച്ചുകൊണ്ട്, പ്രവീണ്‍ വേടനെ പോലെയാകാന്‍ ശ്രമിക്കുകയാണെന്ന രീതിയിലായിരുന്നു അശ്വന്ത് കോക്കിന്റെ റിവ്യൂ. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവീണ്‍ പ്രതികരിച്ചത്. താന്‍ ഗിറ്റാറുമായി രംഗത്തിറങ്ങിയത് 2016ലാണെന്നും, വേടന്‍ അറിയപ്പെടതുറങ്ങുന്നതിനും എത്രയോ മുമ്പാണ് തന്റെ തുടക്കമെന്നും പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ ആരുടെയും പിന്‍ബലമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് മുന്നോട്ടു വന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പോസ്റ്റിന് താഴെ പ്രവീണിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തെ വിമര്‍ശിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നുള്ള കമന്റുകള്‍ക്ക് പ്രവീണ്‍ തന്നെ നേരിട്ട് മറുപടിയും നല്‍കുന്നുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും അടിസ്ഥാനരഹിതമായ താരതമ്യങ്ങളുമാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് പ്രവീണിന്റെ നിലപാട്.

പ്രവീണിന്റെ വാക്കുകൾ

‘മിസ്റ്റര്‍ അശ്വന്ത് അറിയാന്‍, പ്രവീണ്‍ ടിജെ കൈയ്യില്‍ കറുത്ത പെയിന്റും അടിച്ചു റെന്റിന് ഗിറ്റാറും എടുത്ത് ഇറങ്ങിയത് അങ്ങ് 2016ല്‍. ഞാന്‍ ‘ആവാന്‍’ നടക്കുന്നു എന്ന് നീ പറഞ്ഞ വേടന്‍ എന്റെ അറിവില്‍ വോയ്‌സ് ഓഫ് ദി വോയ്‌ലെസ് ആദ്യമായി പാടുന്നത് 2019 ഫോര്‍ട്ട് കൊച്ചി സിഎഎ പ്രതിഷേധത്തിലാണ്. നിനക്ക് അതൊക്കെ അറിയാന്‍ പാടില്ലായിരിക്കും. കാരണം നിന്നെ പോലെ അല്ല. ഒറ്റക്ക് തനിയെ, സ്വന്തമായി വെട്ടി ഉണ്ടാക്കിയ വഴിയിലൂടെയാ ഞാന്‍ വന്നതും പൊക്കൊണ്ടിരിക്കുന്നതും. പിന്നെ എന്റെ പേരും ഞാന്‍ ആരാന്നും നിന്റെ വാ കൊണ്ട് ഞാന്‍ 2024 ല്‍ പറയിപ്പിച്ചിട്ടുണ്ട്. അത് നീ മറന്ന് പോയതുകൊണ്ടാ.”