കൊച്ചിയിൽ ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

','

' ); } ?>

അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ച കേസിൽ യുവനടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ 12 പേരെ പ്രതി ചേർത്തതായി പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ അതുല്യ, ‘ഡീയസ് ഈറേ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. കൂടാതെ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.