സൂര്യയെ ചേർത്തുപിടിച്ച് വിജയ്‌യുടെ അമ്മ; സ്നേഹചിത്രം ഏറ്റെടുത്ത് ആരാധകർ

','

' ); } ?>

നടൻ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖറും ഒരുമിച്ച് പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിജയ്‌യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ പങ്കുവെച്ച ചിത്രങ്ങളിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമാണ് ശോഭയുള്ളത്. സൂര്യയെ സ്വന്തം മകനെയെന്നപോലെ ചേർത്തുപിടിക്കുന്ന ശോഭയുടെ ചിത്രങ്ങൾ, ഇരുതാരങ്ങളും തമ്മിലുള്ള ദീർഘകാലത്തെ ആഴത്തിലുള്ള സൗഹൃദമാണ് വ്യക്തമാക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

സൂര്യയുടെ ഏറ്റവും പുതിയ ദീപാവലി ചിത്രമായ ‘സീൻ’ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. ‘ആവേശത്തിന്’ ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ‘ഇൻബരാജ്’ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ വേഷമിടുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിൽ നസ്‌ലിനാണ് വില്ലനായി എത്തുന്നത്. നവംബർ ആറിന് രാവിലെ ആറ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കും.