നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും ആശ്വാസം; സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി ഹൈക്കോടതി

','

' ); } ?>

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 1.9 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചുള്ള കേസാണ് ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതിനെത്തുടർന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ച് അവസാനിപ്പിച്ചത്. ഇതിനു പുറമെ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ നിവിൻ പോളി നൽകിയ വ്യാജ ഒപ്പിടൽ പരാതിയിലുള്ള കേസും കോടതി തള്ളിയിട്ടുണ്ട്.

‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സാമ്പത്തിക പരാജയത്തിന് ശേഷം അടുത്ത സിനിമയിൽ പങ്കാളിയാക്കാമെന്ന കരാറിലാണ് ഷംനാസ് 1.9 കോടി രൂപ മുടക്കിയത്. എന്നാൽ ഔദ്യോഗിക നിർമാണ അവകാശവും ലാഭവിഹിതവും നൽകിയില്ലെന്നും അനുമതിയില്ലാതെ ഓവർസീസ് അവകാശം വിറ്റെന്നുമുള്ള ആരോപണത്തിലാണ് തലയോലപ്പറമ്പ് പോലീസ് നിവിനും എബ്രിഡ് ഷൈനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മറുപടിയായി, സിനിമാ പേരിന്റെ അവകാശം തട്ടിയെടുക്കാൻ ഫിലിം ചേംബറിൽ തന്റെ വ്യാജ ഒപ്പിട്ട രേഖകൾ നൽകിയെന്ന് കാട്ടി നിവിൻ നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസും കേസ് എടുത്തിരുന്നു. ഈ രണ്ടു കേസുകളുമാണ് നിലവിൽ ഹൈക്കോടതി പൂർണ്ണമായും തീർപ്പാക്കിയിരിക്കുന്നത്.

കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി. തന്റെ വ്യാജ ഒപ്പിട്ടെന്നായിരുന്നു ഷംനാസിനെതിരായ നിവിൻ പോളിയുടെ പരാതി. തന്റെ സമ്മതമില്ലാതെ ചിത്രത്തിന്റെ ഓവർസീസ് പ്രദർശന അനുവാദം വിദേശത്തെ സ്ഥാപനത്തിന് വിറ്റെന്നും പരാതിയിലുണ്ടായിരുന്നു. ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് തട്ടിയെടുത്തെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. തന്റെ വ്യാജ ഒപ്പിട്ട് ഫിലിം ചേംബറിൽ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിയുടെ ആരോപണം.