“ശരീരം പ്രദർശിപ്പിക്കുന്ന വേഷങ്ങളോട് താല്പര്യമില്ല, എനിക്ക് ചില പരിധികളുണ്ട്”: വസ്ത്രധാരണത്തെക്കുറിച്ച് രശ്മിക മന്ദാന

','

' ); } ?>

സിനിമകളിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് സ്വന്തമായി ചില പരിധികളുണ്ടെന്ന് നടി രശ്മിക മന്ദാന. ശരീരം പ്രദർശിപ്പിക്കുന്ന വേഷങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും ചില കഥാപാത്രങ്ങൾക്ക് അത്തരം വേഷങ്ങൾ ആവശ്യമായി വരുമെങ്കിലും താൻ അതിൽ കംഫർട്ടബിൾ അല്ലെന്നും താരം വ്യക്തമാക്കി. ‘കോഫി വിത്ത് കരൺ’ സീസൺ 9ൽ പങ്കെടുക്കവെയായിരുന്നു രശ്മികയുടെ പ്രതികരണം.

തനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരോട് തുറന്നുപറയുന്നത് എപ്പോഴും എളുപ്പമല്ലെന്നും ചിലപ്പോൾ അതിൽ പ്രയാസങ്ങൾ നേരിടാറുണ്ടെന്നും രശ്മിക പറഞ്ഞു. എന്നാൽ മിക്ക സംവിധായകരും അഭിനേതാക്കളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാറുണ്ട്. അത്തരം ആളുകൾക്കൊപ്പം ജോലി ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഒരു രംഗത്തെയോ വസ്ത്രത്തെയോ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അത് സംവിധായകനോട് തുറന്നുപറയാൻ അഭിനേതാക്കൾക്ക് സാധിക്കണം. തനിക്ക് ചില കാര്യങ്ങൾ സംവിധായകരോട് പറയാൻ മടിയുണ്ടാകാറുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ പങ്കാളിയായ വിജയ് ദേവരകൊണ്ടയോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും രശ്മിക വെളിപ്പെടുത്തി. “എനിക്ക് ഇത് പറയാൻ കഴിയുമോ എന്ന് വിജയ്‌യോട് ചോദിക്കാറുണ്ട്. അപ്പോൾ ‘അതെ, നീ അത് പറയണം’ എന്ന് വിജയ് പറയാറുണ്ട്” – രശ്മിക കൂട്ടിച്ചേർത്തു.

രശ്‌മികയുടെ വാക്കുകൾ

“ചില കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. ചില കഥാപാത്രങ്ങൾക്ക് ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ആവശ്യമായി വരുമെന്ന് എനിക്കറിയാം. എന്നാൽ അത്തരം വേഷങ്ങളിൽ പോലും ശരീരം കാണിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യമില്ല. ഞാനതിൽ കംഫർട്ടല്ല. അങ്ങനെയുള്ള ഒരാളല്ല ഞാൻ. അതേസമയം, എനിക്ക് വ്യക്തിപരമായി ചില പരിധികളുണ്ട്. മിക്കപ്പോഴും സംവിധായകർ അതിനോട് യോജിക്കാറുണ്ട്. അത്തരത്തിലുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരോട് തുറന്നുപറയുന്നത് എപ്പോഴും എളുപ്പമല്ല. ഒരു രംഗത്തെയോ വസ്ത്രത്തെയോ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അത് സംവിധായകനോട് പറയാൻ അഭിനേതാക്കൾക്ക് സൗകര്യമുണ്ടാകണം.

ചിലപ്പോൾ എനിക്ക് ഒരു കാര്യം പറയണമെന്നുണ്ടാകും. അപ്പോൾ വിജയ്‌യോട് ചോദിക്കും. ‘എനിക്ക് ഇത് പറയാൻ കഴിയുമോ ?’ എന്ന്. ‘അതെ, നീ അത് പറയണം എന്ന് വിജയ് പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *