‘അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല, ഇന്നോ ? തമാശ മാറിയിപ്പോൾ’

','

' ); } ?>

ഹാസ്യവും കാഴ്ചപ്പാടുകളും കാലത്തിനനുസരിച്ച് മാറിമറിഞ്ഞതായി നടന്മാരായ ജയസൂര്യയും വിനായകനും. പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സിനിമയിലെയും സമൂഹത്തിലെയും മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്.

പഴയകാലവുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹത്തിലും പെൺകുട്ടികളുടെ സുരക്ഷയിലും വലിയ പുരോഗതിയുണ്ടായതായി വിനായകൻ ചൂണ്ടിക്കാണിച്ചു. അന്ന് രാത്രികളിൽ റോഡുകളിൽ പെൺകുട്ടികളെ കാണാൻ കഴിയാത്ത അവസ്ഥയായിരുന്നുവെങ്കിൽ, ഇന്ന് ആ ലെവലിലേക്ക് സമൂഹം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ ഈ പുരോഗതിക്കനുസരിച്ച് മക്കളുടെ ചിന്താഗതിയും മാറിയിട്ടുണ്ടെന്ന് ജയസൂര്യയും കൂട്ടിച്ചേർത്തു.

പഴയ തലമുറ എന്ത് കണ്ടാലും കൈയടിച്ചിരുന്ന അവസ്ഥയല്ല ഇന്നുള്ളതെന്നും യുവതലമുറ കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ജയസൂര്യ പറഞ്ഞു. അഭിനേതാക്കൾ തങ്ങളുടെ ഈഗോ മാറ്റി വെച്ച് പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ടൈറ്റൻസ്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

“തമാശ മാറി ഇപ്പോൾ. എന്റെ മനസിലെ തോന്നൽ ഞാൻ പറയാം. ഞാനും ജയനും (ജയസൂര്യ) തമ്മിൽ കാണുന്നത് 1992- 93 സമയത്താണ്. അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല. 12 മണിക്ക് ഒരു പെൺകൊച്ചിനെ ആ കാലഘട്ടത്തിൽ നിങ്ങൾക്ക് റോഡിൽ കാണാൻ പറ്റില്ല.

ഇന്നോ ?. ആ ലെവലിലേക്ക് ആളുകൾ എത്തി. അപ്പോൾ അവരുടെ മക്കളോ ?. അതാണ് ജയനൊക്കെ മക്കളോട് പറയുന്നത്, എന്നാൽ നീ വിനായകന്റെ ഫാൻ ആക്, എന്റെ ഫാൻ ആകണ്ട എന്നൊക്കെ പറയുന്നത് അതുകൊണ്ടാ”.- വിനായകൻ പറഞ്ഞു.

പഴയ തലമുറയിലെ ആളുകൾ എന്ത് കണ്ടാലു കയ്യടിക്കുമെന്നും ഇന്ന് അങ്ങനെയല്ലെന്നും

ജയസൂര്യയും കൂട്ടിച്ചേർത്തു. “തമാശകൾ എന്ത് പറഞ്ഞാലും നമുക്ക് കറക്ടായിട്ട് കിട്ടും. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു വച്ചാൽ, പഴയതിൽ ഇവര് എന്ത് വിചാരിച്ചാലും പിള്ളേര് കയ്യടിക്കും. ഇന്ന് അതൊന്നുമില്ല. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞു.

അത് പറയേണ്ട രീതിയിൽ തന്നെയാണ് പിള്ളേര് പറയുക. നമ്മളെടുക്കേണ്ട ആള് മാറിയില്ലെങ്കിൽ കുഴപ്പമാ. നമ്മൾ ഭയങ്കര ഈ​ഗോയും പരിപാടിയുമൊക്കെ ആയി നിന്നാൽ കുഴപ്പമാണ്”.