
യു എ ഇ ലെ പ്രമുഖ ബിസ്സിനസ്സ് ഗ്രുപ്പായ ബൈത്ത് സ്വാദ് മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. “സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സ്” എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന ഫിലിം പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ പ്രകാശനം, കോഴിക്കോട് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട MLA Adv. ഫാത്തിമ തഹ്ലിയ നിർവഹിച്ചു.
യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി “സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സിന്റെ” ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം, പരസ്യ സംവിധായകൻ എം. സജീഷ് എഴുതി സംവിധാനം ചെയ്യുന്നു.
സിനിമാട്ടോഗ്രാഫി ടി. ഷമീർ മുഹമ്മദ്, സംഗീതം മുസ്‌മാക്, എഡിറ്റിംഗ് ഇബ്രു മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ നിസാർ മുഹമ്മദ്. പി ആർ ഒ എ എസ് ദിനേശ്, ഓൺലൈൻ ക്യൂരിയേറ്റർ ഷാദുൽ ഇർഫാൻ. ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിക്കുന്നു……