ബിക്കിനി സീൻ കണ്ടപ്പോൾ അമ്മയ്ക്ക് വിഷമമായി, “ജീവിതത്തിലൊരിക്കലും ബിക്കിനി ഇടില്ലെന്ന് കരുതിയതാണ്”; ഗായത്രി സുരേഷ്.

','

' ); } ?>

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ ടീസറിലെ വേഷവിധാനത്തെക്കുറിച്ച് പ്രതികരിച്ച് നടി ഗായത്രി സുരേഷ്. കരിയറിലാദ്യമായി ബിക്കിനി ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. എന്നാൽ ടീസർ കണ്ടതിനുശേഷമുള്ള അമ്മയുടെ പ്രതികരണവും താൻ ഈ കഥാപാത്രം സ്വീകരിക്കാനുണ്ടായ സാഹചര്യവും വെളിപ്പെടുത്തുകയാണ് താരം.

സിനിമയിലെ ബിക്കിനി രംഗങ്ങളെക്കുറിച്ച് അമ്മയോട് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും ടീസർ കണ്ടപ്പോൾ അമ്മയ്ക്ക് ഏറെ വിഷമമായെന്നും ഗായത്രി പറയുന്നു. മുമ്പ് ഗ്ലാമറസ് വേഷങ്ങൾ ധരിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും കാലക്രമേണ ചിന്താഗതികളിൽ മാറ്റം വന്നുവെന്നും കഥാപാത്രത്തിന്റെ പൂർണതയ്ക്കാണ് ഇത്തരം ഒരു വേഷത്തിന് തയ്യാറായതെന്നും നടി വ്യക്തമാക്കി. രംഗങ്ങളിൽ വൾഗാരിറ്റിയൊന്നുമില്ലെന്നും തനിക്ക് ലുക്ക് അനുയോജ്യമായി തോന്നിയെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ അവസരം ലഭിച്ചതെന്നും ഇതിനായി സംവിധായകൻ ഉല്ലാസ് ചെമ്പനും നിർമ്മാതാവ് ചെമ്പൻ വിനോദ് ജോസിനും നന്ദി പറയുന്നതായും ഗായത്രി വ്യക്തമാക്കി.

‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിനു ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡിസ്കോ’. ചെമ്പൻ വിനോദ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഫാർസ് ഫിലിംസും സംയുക്തമായാണ് നിർമ്മിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, മീര വാസുദേവ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഗായത്രിയുടെ വാക്കുകൾ

‘‘ചെമ്പൻ ചേട്ടനും ഉല്ലാസ് ചേട്ടനും നന്ദി. ബിഗ് ബജറ്റ് സിനിമ ലഭിക്കാനായി, കുറേ നാളുകളായി ഞാനിങ്ങനെ മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഉല്ലാസേട്ടൻ ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. എനിക്കൊന്നും ആലോചിക്കേണ്ടി വന്നില്ല. ഞാൻ ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കുമെന്ന് എനിക്കുറപ്പും തന്നു.

ജീവിതത്തിലൊരിക്കലും റിവീലിങ് ക്ലോത്ത്സോ ബിക്കിനിയോ ഇടില്ലെന്ന് ശപഥമെടുത്ത ഒരാളായിരുന്നു. പക്ഷേ കാലക്രമേണ എന്റെ ചിന്താഗതി മാറി, ജീവിതത്തെ നോക്കി കാണുന്നത് മാറി. അതിന്റെ ആദ്യ ചുവടെടുക്കാൻ അവസരം തന്ന ഉല്ലാസേട്ടന് ഒരുപാട് നന്ദി. നിങ്ങൾ കണ്ടപോലെ തന്നെ ഭയങ്കര സ്റ്റൈലിഷ് ആയ സിനിമയാണിത്. ഒരു ഇന്റർനാഷ്നൽ ലെവൽ ഐറ്റം തന്നെയാകും.

ബിക്കിനി സീൻ കണ്ടപ്പോൾ അമ്മയ്ക്ക് ഭയങ്കര വിഷമമായിരുന്നു. ഇക്കാര്യം ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല. അതുകൊണ്ട് അമ്മയ്ക്കത് ഒത്തിരി വിഷമമായി. പക്ഷേ കുഴപ്പമില്ല. എല്ലാവരും ഇത് ഇടാൻ തുടങ്ങുന്ന കാലത്ത് ഞാനും ഇത് ഇടുമെന്ന് വിചാരിച്ചിരുന്നു.

ആദ്യമായി ബിക്കിനി ഇടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മാത്രമല്ല ഇട്ട് കഴിഞ്ഞപ്പോൾ അതത്ര വൃത്തികേടായി തോന്നിയതുമില്ല. അത്ര വൾഗാരിറ്റി ഉണ്ടായിരുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *