യുവാവിന്റെ ആത്മഹത്യ: ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

','

' ); } ?>

ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറന്റ്. ടി.വി. ഷോയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിലാണ് ഉത്തർപ്രദേശിലെ ഝാൻസി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ നടപടി.

2010 നവംബറിൽ ഝാൻസി സ്വദേശിയായ ലക്ഷ്മൺ അഹിർവാർ ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്. രാഖി സാവന്ത് അവതാരകയായിരുന്ന ‘രാഖി കാ ഇൻസാഫ്’ എന്ന ടെലിവിഷൻ ഷോയിൽ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ദാമ്പത്യ തർക്കങ്ങൾ പരിഹരിക്കാനായി ലക്ഷ്മണനെയും ഭാര്യ അനിതയെയും പരിപാടിയിലേക്ക് ക്ഷണിക്കുകയും, ഇതിനിടയിൽ നടി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് മാതാവ് സാവിത്രി നൽകിയ പരാതിയിലുള്ളത്.

2010 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ തന്റെ മകനെതിരെ രാഖി സാവന്ത് അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് ലക്ഷ്മണിന്റെ അമ്മ സാവിത്രിയാണ് പ്രേംനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ലക്ഷ്മണനെയും ഭാര്യ അനിതയെയും ഷോയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഭർത്താവുമായുള്ള ഭിന്നതയെ തുടർന്ന് അനിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.

വിചാരണ വേളയിൽ ഒന്നിലധികം തവണ കോടതി ആവശ്യപ്പെട്ടിട്ടും രാഖി സാവന്ത് ഹാജരാകാതിരുന്നതോടെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *