‘ജയിലർ 2’ വിജയം: പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കോട്ടയം നസീർ

','

' ); } ?>

ജയിലർ 2 സിനിമയുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് നടൻ കോട്ടയം നസീർ. ചിത്രത്തിൽ ആമിർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസീറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസം മുതൽ നിരവധി പേരാണ് നേരിട്ടും അല്ലാതെയും വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതെന്നും, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

“ഇന്നലെ ജയിലർ 2 റിലീസ് ആയത് മുതൽ പടം കണ്ടിട്ട് ഒരുപാട് പേര് നേരിട്ട് വിളിച്ചും മെസ്സേജ് അയച്ചും അഭിനന്ദനങ്ങൾ അറിയിക്കുക ഉണ്ടായി. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.”

ഒക്ടോബർ 15ന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഇതുവരെ 211 കോടി രൂപയാണ് ചിത്രം നേടിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം കോട്ടയം നസീർ, സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാജഹാൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന്റെ കേരളത്തിലും കർണാടകത്തിലുമുള്ള പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി.

Leave a Reply

Your email address will not be published. Required fields are marked *