‘തേനിസൈ തെൻട്രൽ’; സംഗീതസംവിധായകൻ ദേവ അന്തരിച്ചു

','

' ); } ?>

പ്രമുഖ തമിഴ് സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘തേനിസൈ തെൻട്രൽ’ എന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നാടൻ പാട്ടുകളുടെ തനിമ ചോരാതെ ഒരുക്കിയ ഈണങ്ങളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനായത്. ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, വാലി, കുഷി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. മലയാളത്തിൽ ദ പ്രിൻസ്, കിങ് സോളമൻ, ഫാന്റം തുടങ്ങിയ സിനിമകൾക്കും അദ്ദേഹം ഈണമൊരുക്കിയിട്ടുണ്ട്. സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ സംഗീതസംവിധായകൻ ശ്രീകാന്ത് ദേവ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റു മക്കൾ.

സുമ്മാ ഇരുങ്ക മച്ചാൻ, ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, ചിന്ന രാജ, വാണി മഹൽ, അടി തടി, ഇംഗ്ലീഷ്കാരൻ, മോതി വിളയാട്, സൂരിയൻ സട്ട കല്ലൂരി എന്നീ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് ദേവ.

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ പ്രശസ്തനാകുന്നത്. ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, നേർക്കു നേർ, നിനൈത്തേൻ വന്തായി, പ്രിയമുടൻ, വാലി, കുഷി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. മലയാളത്തിൽ ദ പ്രിൻസ്, കിങ് സോളമൻ, ഫാന്റം എന്നീ ചിത്രങ്ങൾക്ക് ദേവ ഈണമൊരുക്കിയിട്ടുണ്ട്. അവ്വൈ ഷൺമുഖി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ ചാച്ചി 420-യുടെ പശ്ചാത്തലസംഗീതവും അദ്ദേഹം നിർവഹിച്ചു.

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ചിട്ടുണ്ട്. ‘ആസൈ’ എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *