ജയിലർ 2-ൽ ഭാഗങ്ങൾ വെട്ടിമാറ്റിയതിൽ വിഷമമില്ല; സംവിധായകന്റേത് കൃത്യമായ തീരുമാനം: ഹക്കിം ഷാജഹാൻ

','

' ); } ?>

ജയിലർ 2 സിനിമയിൽ തന്റെ ഭാഗങ്ങൾ വെട്ടിമാറ്റിയതിൽ യാതൊരു വിഷമവുമില്ലെന്ന് നടൻ ഹക്കിം ഷാജഹാൻ. സിനിമയിൽ ഏതൊക്കെ രംഗങ്ങൾ ഉൾപ്പെടുത്തണമെന്നത് സംവിധായകന്റെയും എഡിറ്ററുടെയും പൂർണ്ണ അധികാരമാണെന്നും, സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനും ദൈർഘ്യത്തിനും വേണ്ടിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘റിപ്പോർട്ടർ ഫിലിംസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹക്കിം ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ മോഹൻലാലിന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന ആരാധകരുടെയും കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്റെയും നിരാശയോടും താരം പ്രതികരിച്ചു. മോഹൻലാൽ ആരാധകൻ കൂടിയായ ജിഷാദിന്റെ വിഷമം മനസ്സിലാക്കാൻ കഴിയുമെന്നും, എന്നാൽ സിനിമയുടെ ഘടനയോ ലങ്ത്തോ ബാധിക്കാതിരിക്കാൻ എല്ലാ അഭിനേതാക്കളുടെയും ഭാഗങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ടെന്നും ഹക്കിം കൂട്ടിച്ചേർത്തു.

ഹക്കീമിന്റെ വാക്കുകൾ

സിനിമയിൽ ഏതൊക്കെ രംഗങ്ങൾ ഉൾപ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കണം എന്നത് പൂർണ്ണമായും സംവിധായകന്റെയും എഡിറ്ററുടെയും തീരുമാനമാണെന്നും ഹക്കിം കൂട്ടിച്ചേർത്തു. ചിത്രത്തിൽ മോഹൻലാലിന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന ആരാധകരുടെ വിഷമത്തെക്കുറിച്ചും ഹക്കിം പ്രതികരിച്ചു.

അത് പൂർണമായും ഡയറക്ടറുടെയും എഡിറ്ററുടെയും തീരുമാനമാണ് എന്ത് വെക്കണം ഏത് വെക്കരുത് എന്നത്. എന്റെ ഒരു നാലഞ്ച് സീൻ പോയിട്ടുണ്ട്. എന്ന് കരുതി എനിക്കതിൽ വിഷമിക്കാൻ യാതൊരു അവകാശവും ഇല്ല. നെൽസൺ ആ സീൻ വർക് ആവാത്തത് കൊണ്ടായിരിക്കും അത് കട്ട് ചെയ്ത കളഞ്ഞിട്ടുണ്ടാവുക. അതിൽ എനിക്ക് ഒരു വിഷമവും ഇല്ല.

ജിഷാദ്, അദ്ദേഹം വലിയൊരു ലാലേട്ടൻ ഫാൻ ആയത് കൊണ്ട് സിനിമയിൽ കുറച്ചുകൂടെ പ്രതീക്ഷിച്ചിരിക്കാം. ശരിയാണ് നമ്മളും മോഹൻലാൽ ആരാധകർ എന്ന നിലയിൽ കൂടുതൽ സ്ക്രീൻ സ്പേസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത് സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനെയോ ഘടനയെയോ ബാധിക്കുമെങ്കിൽ രംഗങ്ങൾ ട്രിം ചെയ്യുകയോ കട്ട് ചെയ്യുകയോ വേണ്ടിവരും.

സിനിമയുടെ സമയം ഒരു പ്രധാന ഘടകം ആണ് 2 മണിക്കൂർ 45 മിനിറ്റിൽ സിനിമ നിർത്തണം എന്നത് ഒരു കാരണമായി വന്നേക്കാം. ഒരാളുടെ മാത്രം കട്ട് ചെയ്യണം എന്ന് കരുതി ചെയ്യുന്നതല്ല എല്ലാരുടെയും പോഷൻസ് പോയിട്ടുണ്ട്. ജിഷാദിന്റെ വിഷമം എനിക്ക് മനസിലാവും അദ്ദേഹം എന്റെ സുഹൃത്താണ്.

Leave a Reply

Your email address will not be published. Required fields are marked *