സായി പല്ലവിക്കും മഡോണയ്ക്കുമില്ലാത്ത അഹങ്കാരം; ‘പ്രേമ’ ത്തിനു ശേഷമുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് അനുപമ പരമേശ്വരൻ

','

' ); } ?>

സിനിമയിലെ സൈബര്‍ ആക്രമണങ്ങളും ട്രോളുകളും തന്നെ ഇപ്പോള്‍ ഒട്ടും ബാധിക്കുന്നില്ലെന്ന് നടി അനുപമ പരമേശ്വരന്‍. കരിയറിന്റെ തുടക്കം മുതല്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നത് കൊണ്ടാണ് വിമര്‍ശനങ്ങളില്‍ നിന്ന് മാനസികമായി വിട്ടുനില്‍ക്കാന്‍ (ഡിറ്റാച്ച് ആകാന്‍) താന്‍ പഠിച്ചതെന്ന് നടി വ്യക്തമാക്കി. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സ് തുറന്നത്.

‘പ്രേമം’ എന്ന ചിത്രം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും, അതിന്റെ റിലീസിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനുപമ ഓര്‍ത്തു. സൈബര്‍ ആക്രമണങ്ങളും ട്രോളിങ് സംസ്കാരവും സജീവമായിത്തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ചിത്രത്തില്‍ സായി പല്ലവിയും മഡോണ സെബാസ്റ്റ്യനും നായികമാരായി തിളങ്ങിയപ്പോള്‍ തനിക്ക് അഞ്ച് മിനിറ്റ് മാത്രമാണ് സ്‌ക്രീന്‍ സ്പെയ്‌സ് ലഭിച്ചത്. ആ പാട്ടും ചുരുക്കം ചില രംഗങ്ങളും കണ്ട്, ‘മറ്റുള്ളവര്‍ക്കില്ലാത്ത അഹങ്കാരം ഇവള്‍ക്കുണ്ട്’ എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലൂടെയാണ് തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്കുകള്‍ ആരംഭിച്ചതെന്ന് നടി വ്യക്തമാക്കി.

പതിനെട്ടാം വയസ്സില്‍ ഇത്രയധികം വിമര്‍ശനങ്ങളും നെഗറ്റീവിറ്റിയും നേരിടുക എന്നത് ഒരു കട്ടികൂടിയ അനുഭവമായിരുന്നു. അക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള സിനിമകളിലും സമാനമായ രീതിയില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് തന്നെ മാനസികമായി കരുത്തയാക്കി മാറ്റിയെന്ന് നടി പറയുന്നു.

തുടര്‍ച്ചയായ അനുഭവങ്ങളിലൂടെ വിമര്‍ശനങ്ങളില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സ്വയം വേര്‍പെട്ടുനില്‍ക്കാന്‍ തനിക്ക് സാധിച്ചു. ഇന്ന് ജീവിതം ഈ നിലയില്‍ എത്തിനില്‍ക്കുമ്പോള്‍ വിജയവും പരാജയവും തനിക്ക് ഒരേ മാനസികാവസ്ഥയാണ് സമ്മാനിക്കുന്നത്. യാതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അനുപമ പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

അനുപമയുടെ വാക്കുകൾ;

പ്രേമം എന്ന സിനിമ എന്നെ സംബന്ധിച്ച് ലൈഫ് ചേഞ്ചിങ് തന്നെയാണ്. പക്ഷേ അത് പോലെ തന്നെ ഒരുപാട് സൈബര്‍ അറ്റാക്കും എനിക്കന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. വാസ്തവത്തില്‍ സൈബര്‍ അറ്റാക്കുകള്‍ ഒക്കെ തുടങ്ങുന്നതിന്റെ തുടക്ക കാലമായിരുന്നു അത്- അനുപമ പരമേശ്വരന്‍ പറഞ്ഞു തുടങ്ങി.

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ ജീവിതം ഉള്ള ആളെ കല്യാണം കഴിക്കുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല; തുറന്ന് പറഞ്ഞുകൊണ്ട് ഡിവൈന്‍ ക്ലാര
സിനിമയുടേതായി ആദ്യം പുറത്തിറങ്ങിയത് പാട്ട് ആയിരുന്നു, അതിന് ശേഷം എല്ലായിടത്തും പോസ്റ്ററുകള്‍ വന്നു. പോസ്റ്ററിലും പാട്ടിലും എല്ലാം എന്റെ മുഖമായിരുന്നു. എല്ലാവരും എന്നെയാണ് തിരിച്ചറിയാന്‍ തുടങ്ങിയതും. സിനിമ റിലീസ് ആയതിന് ശേഷം സായി പല്ലവിയായി താരം. അതോടെ എനിക്ക് നേരെ ട്രോളിങും ഉണ്ടായി.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് സായി പല്ലവി, അത് കഴിഞ്ഞ് മഡോണ സെബാസ്റ്റിന്‍. ആകപ്പാടെ അഞ്ച് മിനിറ്റേ ഞാന്‍ സ്‌ക്രീനില്‍ വരുന്നുള്ളൂ, അത് ഒരു പാട്ടാണ്. പിന്നെയുള്ളത് ഏതാനും രംഗങ്ങളാണ്. സായി പല്ലവിയ്ക്കും മഡോണയ്ക്കും ഇല്ലാത്ത അഹങ്കാരമാണല്ലോ വന്ന് പോകുന്ന ഇവള്‍ക്ക് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയതാമ് സൈബര്‍ അറ്റാക്ക്, അതോടെ തീര്‍ന്നു.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് വലിയ കാര്യമൊന്നും ആയിരിക്കില്ല, പക്ഷേ ഒരു പതിനെട്ടു കാരിക്ക് അത് ഹാന്റില്‍ ചെയ്യാന്‍ പറ്റാത്ത അത്രയും വലുതായിരുന്നു. എന്താണ് എന്ന് അറിയില്ലായിരുന്നു. പക്ഷേ അതിലൂടെ അത്തരം സൈബര്‍ അറ്റാക്കകുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും എന്നെ ബാധിക്കാതെ ഒഴിവാക്കാനും സാധിച്ചു. ആ സിനിമ മുതല്‍ പിന്നീടുള്ള എല്ലാ സിനിമകള്‍ക്കും എനിക്ക് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എനിക്ക് എക്‌സ്പീരിയന്‍സ് തന്നു. പതിയെ പതിയെ ആ അനുഭവങ്ങളിലൂടെ എനിക്ക് എല്ലാത്തില്‍ നിന്നും ഡിറ്റാച്ച് ആവാന്‍ സാധിച്ചു. ഇപ്പോള്‍ ജീവിതം ഈ സ്‌റ്റേജില്‍ വന്ന് നില്‍ക്കുമ്പോള്‍ ജയമോ പരാജയമോ രണ്ടും എനിക്ക് ഒരേ ഫീലാണ് തരുന്നത്. എന്നെ അത് ബാധിക്കുന്നില്ല.