ലൂപ്പ്ഹോളുകൾക്ക് സിനിമയിൽത്തന്നെ ഉത്തരമുണ്ട്; പ്രേക്ഷകരെ അളക്കുന്നതിൽ പിഴവ് പറ്റി: ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സംവിധായകൻ

','

' ); } ?>

പാർവതി തിരുവോത്ത് നായികയായി ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഒടിടി റിലീസിന് പിന്നാലെ നേരിട്ട വിമർശനങ്ങളിൽ മറുപടി നൽകി സംവിധായകൻ. ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചിത്രം ഡോക്യുമെന്ററിയോ പൂർണ്ണമായും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ലെന്നും, കൂടുതൽ രസകരമാക്കാൻ ഒരു സംവിധായകനെന്ന നിലയിൽ ക്രിയാത്മക സ്വാതന്ത്ര്യം എടുത്തിട്ടുണ്ടെന്നും ഷഹദ് വ്യക്തമാക്കി. കഥാപാത്രങ്ങളുടെ ഓരോ തീരുമാനത്തിനും കൃത്യമായ കാരണവും യുക്തിയും ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും, ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിലയിരുത്തുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആളുകൾ ചൂണ്ടിക്കാണിക്കുന്ന പല ലൂപ്പ്ഹോളുകൾക്കും സിനിമയിൽ തന്നെ കൃത്യമായ ഉത്തരങ്ങളുണ്ടെന്ന് ഷഹദ് ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും വിശദീകരിച്ച് പ്രേക്ഷകരെ ഊട്ടുന്ന രീതിയിലുള്ള ചിത്രങ്ങൾ വരുമ്പോൾ തങ്ങളെ ചെറുതായി കാണുന്നുവെന്ന് പ്രേക്ഷകർ പരാതിപ്പെടാറുണ്ട്. ആ അവസ്ഥ ഒഴിവാക്കാൻ ശ്രദ്ധിച്ചെങ്കിലും, ഇക്കാര്യത്തിൽ പ്രേക്ഷകരെ അളക്കുന്നതിൽ തങ്ങൾക്ക് പിഴവ് പറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു.

ഇന്ത്യൻ സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യ’വുമായി സിനിമയ്ക്കുള്ള സമാനതകളെക്കുറിച്ചുള്ള വിമർശനത്തോടും സംവിധായകൻ പ്രതികരിച്ചു. ‘ദൃശ്യ’വുമായി സിനിമയെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും, അതൊരു ഭാരമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷഹദിന്റെ വാക്കുകൾ;

“ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ക്രിയാത്മക സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ഇതൊരു ഡോക്യുമെന്ററിയോ പൂർണമായും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ല. ചിത്രം കൂടുതൽ രസകരമാക്കാൻ ഞങ്ങൾ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്. ഓരോ രംഗവും മികച്ചതാക്കാൻ ഞങ്ങൾ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്തു. കഥാപാത്രങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തിനും കൃത്യമായ കാരണവും യുക്തിയും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സിനിമയെ അനുകൂലിച്ചും വിമർശിച്ചും പോസിറ്റീവായും നെഗറ്റീവായും അപഗ്രഥിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.

എന്നാൽ ആളുകൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന പല ലൂപ്പ്ഹോളുകളും സിനിമയിൽ തന്നെ കൃത്യമായി ഉത്തരം നൽകിയിട്ടുള്ള കാര്യങ്ങളാണ്. എല്ലാ കാര്യങ്ങളും വിശദീകരിച്ച് പ്രേക്ഷകരെ ഊട്ടുന്ന രീതിയിലുള്ള ചിത്രങ്ങൾ വരുമ്പോൾ, തങ്ങളെ ചെറുതായി കാണുന്നുവെന്ന് പ്രേക്ഷകർ പരാതിപ്പെടാറുണ്ട്. ആ അവസ്ഥ ഒഴിവാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് പ്രേക്ഷകരെ അളക്കുന്നതിൽ പിഴവ് പറ്റി.”

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘ദൃശ്യ’വുമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ക്ക് പല സന്ദർഭങ്ങളിലും സമാനതകളുണ്ടെന്ന വിമർശനത്തോടും സംവിധായകൻ പ്രതികരിച്ചു. ഇന്ത്യൻ സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ ‘ദൃശ്യ’വുമായി സിനിമയെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്നും, അതൊരു ഭാരമായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.