മധു മലയാള സിനിമയുടെ കുലപതി’യെന്ന് സുരേഷ് ഗോപി; ജീവിച്ചിരിക്കുമ്പോൾ തന്നെ അർഹിച്ച ആദരവ് നൽകണമെന്ന് ആരാധകർ

','

' ); } ?>

നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും മധുവിന്റെ വീട്ടിലെത്തി. മലയാള സിനിമയുടെ കുലപതിയെന്നാണ് മധുവിനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. സദ്യ കഴിച്ചും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും മധുവിനൊപ്പം സമയം ചെലവഴിച്ച ചിത്രങ്ങളും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ മധുവിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ നല്‍കി ആദരിക്കണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമാ ലോകത്തിന്റെ അതുല്യ പ്രതിഭയും കാരണവരുമായ മധുവിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത് സിനിമയേയും മധുവിനെയും സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒന്നായി. മധുവിനൊപ്പം ഒരുമിച്ചിരുന്ന് പിറന്നാള്‍ സദ്യ കഴിക്കാനും പഴയകാല ഓര്‍മ്മകള്‍ പുതുക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മധുവിന്റെ കൊച്ചുമകന്റെ മകന്‍ കുഞ്ഞു ത്രിലോകിനൊപ്പമുള്ള നിമിഷങ്ങളും കൂടിക്കാഴ്ചയ്ക്ക് ഇരട്ടി മധുരം പകര്‍ന്നതായി അദ്ദേഹം പറഞ്ഞു. ചിരിയും കുറുമ്പുകളുമായി ആ കുരുന്നും ഒപ്പം ചേര്‍ന്നപ്പോള്‍ വീടൊരു ഉത്സവപ്പറമ്പായി മാറിയെന്നും സുരേഷ് ഗോപി കുറിച്ചു.

”മലയാള സിനിമയുടെ കുലപതി, ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍! ഈ പിറന്നാള്‍ ദിനത്തില്‍ രാധികയ്‌ക്കൊപ്പം സാറിന്റെ അരികിലെത്താനും, ആ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ സാന്നിധ്യത്തില്‍ കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നു. ഒരുമിച്ചിരുന്ന് പങ്കിട്ട പിറന്നാള്‍ സദ്യയും, പഴയകാല ഓര്‍മ്മകള്‍ പുതുക്കിയുള്ള സംഭാഷണങ്ങളും മനസ്സിന് തന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്. കൂടാതെ, സാറിന്റെ കൊച്ചുമകന്റെ മകന്‍, കുഞ്ഞു ത്രിലോകിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഇരട്ടി മധുരം പകര്‍ന്നു. ചിരിയും കുറുമ്പുകളുമായി ആ കുരുന്നും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ വീടൊരു ഉത്സവപ്പറമ്പായി മാറി. മലയാള സിനിമയ്ക്ക് വഴികാട്ടിയായ, അഭിനയകലയുടെ കുലപതിയായ പ്രിയപ്പെട്ട മധു സാറിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.” സുരേഷ് ഗോപി കുറിച്ചു

എന്നാല്‍, സുരേഷ് ഗോപിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം മലയാള സിനിമാലോകം കാലങ്ങളായി കാത്തിരിക്കുന്ന ഒന്നാണ്. അഭിനയകലയുടെ കുലപതിയായ മധുവിന് അര്‍ഹമായ രാജ്യത്തിന്റെ ആദരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ അല്ലെങ്കില്‍ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പോലുള്ള പരമോന്നത ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്നുമാണ് ആരാധകരുടെ ശക്തമായ ആവശ്യം. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തന്റെ പദവി ഉപയോഗിച്ച് ഇതിഹാസ താരത്തിന് അര്‍ഹമായ നീതി വാങ്ങിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മലയാളത്തിന്റെ ഈ മഹാപ്രതിഭയെ രാജ്യം ഉചിതമായി ആദരിക്കണമെന്നാണ് ആരാധകരുടെ ഒരേയൊരു ആഗ്രഹം.

”അദ്ദേഹം ഒരു പദ്മഭൂഷണ്‍ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് സാര്‍, ശരിയാ സാറിനെ പോലുള്ളവരെ ബഹുമാനിക്കണ്ടേ സാര്‍. എത്രയും യോഗ്യത ഉള്ള മഹാ നടന്‍. ഇവിടെ വെള്ളാപ്പള്ളി അമ്മാവന്‍ പോലും? അപ്പോള്‍ മാനദണ്ഡം മനസ്സിലാകുന്നില്ല. ആര്‍ക്കറിയാം , നമ്മുടെ രാജ്യത്ത് നല്‍കുന്ന പരമോന്നത ബഹുമതികളില്‍ ഏറ്റവും ശ്രേഷ്ഠമായത് നല്‍കി ശ്രീ മധു സാറിനെ ആദരീയ്ക്കണം. അതിന് വേണ്ട കാര്യങ്ങള്‍ വേഗത്തില്‍ സുരേഷ് ജീ ചെയ്യുമെന്ന് ഞാനും നമ്മുടെ നാടും പ്രതീക്ഷയ്ക്കുന്നു” എന്നാണ് കമന്റുകള്‍.

”ആ മനസ് മരണത്തെ കാത്തു നില്‍ക്കുന്നതായി ഈ അടുത്തിടെ പറഞ്ഞിരുന്നു. ഇന്നും ഇത്ര വയസായിട്ടും അദ്ദേഹത്തിന്റെ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്. അത് പോലെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലെങ്കിലും ഇഷ്ടപെടുന്ന ഒരു മഹത് വ്യക്തി ശ്രീകുമാരന്‍ തമ്പി സാര്‍ ആണ്.അടുത്ത ജന്മമുണ്ടോ എന്നറിയില്ല. മഹാ പ്രതിഭകള്‍ ജീവിച്ച കാലത്തു ജീവിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യം. ഓരോരുത്തര്‍ നഷ്ടപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖം. എല്ലാവര്‍ക്കും നന്മയുണ്ടാവട്ടെ” എന്നും കമന്റുകള്‍ പറയുന്നു.

”സുരേഷേട്ടാ പദ്മഭൂഷന്‍ ലാലേട്ടനെക്കാളും മുന്നേ കിട്ടേണ്ട അതുല്യ പ്രതിഭ.അതില്‍ ഇത്തിരി സങ്കടം ഉണ്ട്… കിട്ടുമായിരിക്കും അല്ലെ. മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന കാരണവര്‍ക്ക് ജന്മദിനാശംസകള്‍, ഇത് മതിയാകില്ല, ജീവിച്ചിരിക്കെ തന്നെ ഇതിഹാസ താരത്തെ പദ്മവിഭൂഷനോ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമോ നല്‍കി ആദരിക്കണം. കേന്ദ്രത്തില്‍ നിങ്ങള്‍ക്കുള്ള പദവി ഉപയോഗിച്ച് ഇതിഹാസ താരത്തിന് നീതി വാങ്ങിക്കൊടുക്കാന്‍ സാധിക്കുമോ?” എന്നുമായിരുന്നു മറ്റ് ചില കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *