
11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം അപർണ തോമസുമായുള്ള വേർപിരിയലിനെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് അവതാരകൻ ജീവ ജോസഫ്. വ്യവസായി ഫൈസൽ മലബാറുമായുള്ള സംഭാഷണത്തിലാണ് ജീവ തന്റെ നിലപാട് വ്യക്തമാക്കിയത്.
പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ എന്ന ചോദ്യത്തിന്, തീർച്ചയായും വലിയ പ്രയാസമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നതെന്നും ജീവ പറഞ്ഞു. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചവരായതിനാൽ ആ സൗഹൃദം നിലനിർത്താൻ കഴിയുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില കാരണങ്ങളാൽ രണ്ട് വഴിക്ക് പോകേണ്ടി വന്നെങ്കിലും, പത്ത് വർഷക്കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചവരാണ് തങ്ങളെന്നും അപർണയുമായി സംസാരിച്ച ശേഷമാണ് ഈ സൗഹൃദം തുടരാൻ തീരുമാനിച്ചതെന്നും ജീവ വ്യക്തമാക്കി. ബോളിവുഡിലെ പല സെലിബ്രിറ്റികളെയും പോലെ തങ്ങളും ബന്ധം അവസാനിപ്പിച്ചെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ജീവയുടെ പ്രതികരണം.
ജീവയുടെ വാക്കുകൾ;
‘തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല… ഞങ്ങൾ അങ്ങനെയായിരുന്നല്ലോ. തീർച്ചയായും ഈ ഫ്രണ്ട്ഷിപ്പ് നിലനിർത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട്. ബോളിവുഡിൽ ഒരുപാട് പേര് ഭാര്യാ-ഭർതൃ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും പറയുന്നത്. ഞങ്ങളും അങ്ങനെ തന്നെയാണ്. ഇതിനോടകം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്സാണ്.”
തലക്കെട്ടുകൾ നൽകുക