പൃഥ്വിയോടുള്ള വിദ്വേഷമാണ് ‘ഖലീഫ’യെ തകർത്തത്: ആരാധകന്റെ കുറിപ്പ് പങ്കുവെച്ച് വൈശാഖ്

','

' ); } ?>

പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഖലീഫ’യുടെ തിയേറ്റർ പരാജയത്തിന് കാരണം കടുത്ത ഡീഗ്രേഡിങ്ങും റിവ്യൂ ബോംബിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വൈശാഖ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിലയിരുത്തലാണ് വൈശാഖ് സ്വന്തം സ്റ്റോറിയായി റീപോസ്റ്റ് ചെയ്തത്.

വമ്പൻ ഹൈപ്പോടെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ അർഹമായ വിജയം നേടാൻ സാധിച്ചിരുന്നില്ല. പൃഥ്വിയോടുള്ള വ്യക്തിപരമായ വിദ്വേഷവും സിനിമയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളുമാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് ആരാധകൻ കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു മാസ് മസാല ചിത്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും മികച്ച സംഗീതവും എഡിറ്റിങ്ങും പ്ലോട്ട് ട്വിസ്റ്റുകളും ചിത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ വ്യത്യസ്തമായ സിനിമകൾക്കിടയിൽ ഇത്തരം അൺറിയലിസ്റ്റിക് മാസ് ചിത്രങ്ങളും പ്രേക്ഷകർക്ക് ആവശ്യമാണെന്നും, വൈശാഖിന്റെ കഠിനാധ്വാനം വൃഥാവിലായതിൽ സങ്കടമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, തിയേറ്ററുകളിൽ തിരിച്ചടി നേരിട്ട ‘ഖലീഫ’ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. ആറ് പ്രധാന പ്ലാറ്റ്‌ഫോമുകളിലായി ഒരേസമയം റിലീസ് ചെയ്ത ചിത്രം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്. ആമസോൺ പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സ്റ്റാഴ്‌സ്പ്ലേ, സിംപ്ലി സൗത്ത് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജിനു അബ്രഹാം തിരക്കഥയെഴുതി നിർമ്മിച്ച ചിത്രമാണ് ‘ഖലീഫ’.

ആരാധകന്റെ കുറിപ്പ്;

“വമ്പൻ ഹൈപ്പോടെ വന്ന പടം. എന്നാൽ, ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. തിയേറ്ററിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇന്നലെ ഒ.ടി.ടിയിൽ കാണാൻ മാത്രമേ സാധിച്ചുള്ളൂ. കടുത്ത ഡീഗ്രേഡിങ്ങിനും റിവ്യൂ ബോംബിങ്ങിനും പൃഥ്വിയോടുള്ള വിദ്വേഷത്തിന്റെയും ഉത്തമ ഉദാഹരണമാണിത്’, വൈശാഖ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ് എതിരാളിയായി തിയേറ്ററിലുണ്ടായിരുന്നുവെന്നത് സത്യമാണ്. എങ്കിലും, മറ്റേതൊരു നടൻ അഭിനയിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ വിധി മറ്റൊന്നാവുമായിരുന്നു.

ഒരു മാസ് മസാല എന്റർടെയ്‌നറിന് വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. ക്ലാസ് സംഗീതം, എഡിറ്റിങ്, സംവിധാനം. ആവശ്യത്തിന് പ്ലോട്ട് ട്വിസ്റ്റുകളുണ്ട്, കുറച്ച് ഓൾഡ് സ്‌കൂളാണ്. പക്ഷേ അതുകൊണ്ട് എന്താണ് പ്രശ്‌നം? ‘പ്രകൃതി’ പടങ്ങൾക്കിടയിൽ നമുക്ക് ഇത്തരം ചില അൺറിയലിസ്റ്റിക് മാസ് ചിത്രങ്ങളും ആവശ്യമാണ്. സംവിധായകൻ വൈശാഖിന്റെ പ്രയത്‌നം വൃഥാവിലായതിൽ സങ്കടമുണ്ട്.”