‘എല്ലാ സമ്മാനങ്ങളേക്കാളും വലുത്; രണ്ടാമതും അമ്മയാവാനൊരുങ്ങി കിയാര

','

' ); } ?>

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. ഇരുവരുടെയും കൈകൾക്കൊപ്പം മകൾ സറയയുടെ കൈകളും ഒരു കുഞ്ഞു ബേബി സോക്സും ചേർത്തുവച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ വാർത്ത പുറത്തുവിട്ടത്. ‘എല്ലാ സമ്മാനങ്ങളേക്കാളും വലുത്, ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു’ എന്ന അടിക്കുറിപ്പും ചിത്രത്തിന് ഒപ്പം നൽകിയിട്ടുണ്ട്.

2023ലായിരുന്നു കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായത്. 2025ൽ ദമ്പതികൾക്ക് മകൾ ജനിച്ചു. ഗീതു മോഹന്‍ദാസ് – യാഷ് ചിത്രം ‘ടോക്സിക്’ ആയിരുന്നു കിയാരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.