അൻസിബയുടെ പരാതി: നടി ലക്ഷ്മിപ്രിയയുടെ പേരിൽ പോലീസ് കേസെടുത്തു

','

' ); } ?>

നടി അൻസിബാ ഹസനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായത്.

തനിക്കെതിരെ ലക്ഷ്മിപ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു അൻസിബയുടെ ആരോപണം. സംഭവത്തിൽ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അൻസിബ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് അൻസിബയുടെ സ്വകാര്യ അന്യായത്തിൽ പുതിയ നിയമനടപടി ഉണ്ടായിരിക്കുന്നത്.

ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. പോലീസ് അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാകും.