
കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി അദിതി റാവു ഹൈദരി. ഒരു ബ്രാന്‍ഡ് ഫോട്ടോഷൂട്ടിനിടയില്‍ നേരിട്ട അപമാനത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. അന്ന് സിനിമാലോകത്ത് പുതിയതായിരുന്ന തന്നെ ഒരു ഫോട്ടോഗ്രാഫര്‍ ചുണ്ടിന്റെ പേരില്‍ കളിയാക്കുകയായിരുന്നുവെന്ന് അദിതി പറയുന്നു. നെറ്റ്ഫ്ളിക്സ് ആന്തോളജിയായ ‘ലസ്റ്റ് സ്റ്റോറീസിന്റെ’ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് അദിതി മനസ് തുറന്നത്.
‘ഡൊണാള്‍ഡ് ഡക്കിന്റേത് പോലെയാണ് നിന്റെ ചുണ്ട്, ചുണ്ട് പുറത്തേക്ക് തള്ളി നില്ക്കുന്നു’ എന്നൊക്കെ പറഞ്ഞ് ഫോട്ടോഗ്രാഫര്‍ തന്നെ പരിഹസിച്ചു. ഇത് തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും ആ ഫോട്ടോഷൂട്ട് സമയത്ത് കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു. ഇത് തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും ആ ഫോട്ടോഷൂട്ട് സമയത്ത് കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു. അന്ന് ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് എന്തുചെയ്യണമെന്നറിയാതെ ചുണ്ട് കടിച്ചും പല രീതിയില്‍ പിടിച്ചും വലഞ്ഞുപോയ തന്നെ ഒടുവില്‍ സാധാരണ പോലെ നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ആ സംഭവത്തിന് ശേഷം താന്‍ പൊട്ടിക്കരഞ്ഞുപോയി എന്നും അദിതി റാവു വ്യക്തമാക്കി.
”തുടക്കകാലത്ത് ചെയ്തൊരു ബ്രാന്റ് ഫോട്ടോഷൂട്ട് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ നഗരത്തില്‍ പുതിയതായിരുന്നു. ഫോട്ടോഗ്രാഫര്‍ എന്റെ ചുണ്ടിന്റെ പേരില്‍ എന്നെ കളിയാക്കി. എന്റെ ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റേത് പോലെയാണ്. നിന്റെ ചുണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുകയാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ചുണ്ട് കടിച്ചു പിടിച്ച് നില്ക്കാന് തുടങ്ങി. അങ്ങനെയും ഇങ്ങനെയുമൊക്കെ നില്ക്കാന് പറഞ്ഞു. ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്ക്കാന് പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി” അദിതി റാവു പറഞ്ഞു.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തെന്നിന്ത്യയിലും ഒടിടി ലോകത്തും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന പ്രമുഖ നായികയാണ് അദിതി റാവു ഹൈദരി. വെബ് സീരീസുകളായ ‘ഹീരാമണ്ഡി’, ‘ജൂബിലി’ തുടങ്ങിയവയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരം
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്ളിക്സ് ചിത്രം ‘ലസ്റ്റ് സ്റ്റോറീസിലാണ്’ അദിതി റാവു ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ നടനും ഭര്‍ത്താവുമായ സിദ്ധാര്‍ത്ഥ് ആയിരുന്നു അദിതിയുടെ നായകന്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് അദിതി.