“ഒളിഞ്ഞു നോക്കുകയും വേണം, നെഗറ്റീവ് പറയുകയും വേണം, നടക്കുന്ന കാര്യമല്ല”; അനുമോളുടെയും ഭര്‍ത്താവിന്റെയും വൈറലായ വിവാദ വീഡിയോയെ കുറിച്ച് ലക്ഷ്മി നക്ഷത്ര

','

' ); } ?>

അനുമോളുടെ വൈറൽ വീഡിയോയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി അവതാരകയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര. അനുമോളുടെയും ഭർത്താവ് ഭുവനേഷിന്റെയും സ്വന്തം ചാനലിൽ എന്ത് തരത്തിലുള്ള ഉള്ളടക്കം പങ്കുവയ്ക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നുമാണ് ലക്ഷ്മി നക്ഷത്രയുടെ നിലപാട്.

വിവാദ വീഡിയോയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ലക്ഷ്മി നക്ഷത്ര പ്രതികരിച്ചത്. അനുമോളുടെ ചാനലിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അനുമോളിനാണെന്ന് ലക്ഷ്മി പറഞ്ഞു. വീഡിയോ ഇഷ്ടപ്പെടാത്തവർ അത് കാണാതിരിക്കുകയാണ് വേണ്ടതെന്നും മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.

അത് അനുമോളുടെ വീഡിയോ ആണ്, അവിടെ എന്ത് പോസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അനുമോളാണ് . അത് അനുമോളുടെയും ഭുവനേഷിന്റെയും ചാനലാണ്, അത് കാണാന്‍ താത്പര്യമില്ലാത്തവര്‍ അങ്ങോട്ട് പോയി, അത് നോക്കേണ്ടതില്ല. ഇത് മൊത്തത്തില്‍ നിങ്ങള്‍ക്ക് ഒളിഞ്ഞു നോക്കുകയും വേണം, നെഗറ്റീവ് പറയുകയും വേണം- ലക്ഷ്മി നക്ഷത്ര പറഞ്ഞു.

അനു എന്തിനാണ് ആ വീഡിയോ ഇട്ടത് എന്ന് എനിക്ക് ഒരിക്കലും പോയി ചോദിക്കാന്‍ സാധിക്കില്ല, അത് അനുവിന്റെ ഇഷ്ടമാണ്. എന്റെ ചാനലില്‍ എന്ത് പോസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് എന്റെ താത്പര്യമാണ്. മറ്റുള്ളവരുടെ തീരുമാനങ്ങളിലേക്കും ആരും കടന്ന് കയറാന്‍ പാടില്ല. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്, അത് അവരുടെ ജീവിതമല്ലേ- ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു.

ഉറക്കത്തിൽ നിന്ന് ഉണരുന്ന അനുമോളുടെ ദൃശ്യങ്ങൾ ഭുവനേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. സ്വകാര്യ നിമിഷങ്ങൾ പോലും വ്‌ളോഗിന്റെ ഭാഗമാക്കുന്നതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ അനുമോളുടെ നിലപാടുകളെ വിമർശിച്ചുള്ള റിയാക്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വിവാഹത്തിന് ശേഷം അനുമോള്‍ ഇപ്പോള്‍ പൂര്‍ണമായും വ്‌ളോഗിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ദിവസവും മുടങ്ങാതെ വീഡിയോ പങ്കുവയ്ക്കുന്നതില്‍ അനുമോള്‍ ശ്രദ്ധിക്കുന്നുണ്ട്. വിവാഹ വിശേഷങ്ങള്‍ തന്നെ അനുവിന് ഒരുപാട് പറയാനുണ്ടായിരുന്നു. ഇനിയും അത് പറഞ്ഞു തീര്‍ന്നിട്ടില്ല, പ്രണയ കഥകളൊക്കെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ ഡേ ഇന്‍ മൈ ലൈഫും, ഭര്‍ത്താവിനൊമ്മുള്ള നൈറ്റ് ഡ്രൈവും അങ്ങനെ ഓരോരോ ടോപിക് ആയി തിരഞ്ഞെടുത്ത് അനുമോള്‍ പങ്കുവയ്ക്കുന്നുണ്ട്. അതെല്ലാം മില്യണ്‍ വ്യൂസും അടിക്കുന്നു.

അനുമോള്‍ മാത്രമല്ല, ഭര്‍ത്താവ് ഭുവനേഷും ഇപ്പോള്‍ വ്‌ളോഗിങില്‍ സജീവമാണ്. അതുവരെ ഷോര്‍ട്ട് വീഡിയോകള്‍ മാത്രം പോസ്റ്റ് ചെയ്തിരുന്ന ഭുവനേഷ് , അനുമോളുമായുള്ള വിവാഹത്തിന് ശേഷമാണ് തുടര്‍ച്ചയായി വ്‌ളോഗ് ചെയ്യാന്‍ തുടങ്ങിയത്. കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും ഭുവനേഷിന്റെയും കോണ്ടന്റുകളായി. അങ്ങനെ പങ്കുവച്ച ഒരു വീഡിയോ ആണ് സമീപകാലത്ത് വൈറലായത്.

അനുമോള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു, കാശിന് വേണ്ടി എന്തും ചെയ്യുമോ എന്നൊക്കെയുള്ള റിയാക്ഷന്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.