‘അസറിയ തോട്ടുങ്കൽ ജോൺ’; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ

','

' ); } ?>

മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവച്ച് പ്രമുഖ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും ഭാര്യ അന്‍സു എല്‍സ വര്‍ഗീസും.ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

അന്‍സുവിനും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ജോമോന്‍ പങ്കുവെച്ചിരിക്കുന്നത്. ‘അസറിയ തോട്ടുങ്കല്‍ ജോണ്‍’ എന്നാണ് മകളുടെ പേര്. 2025 ഡിസംബറിലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ കുഞ്ഞിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. നിലവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അനുസു എല്‍സ വര്‍ഗീസിനും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ജോമോന്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഓരോ ഫ്രെയിമും അതി മനോഹരമാണ്. ഇതാ ഒടുവില്‍ ഞങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നു, അസറിയ തോട്ടുങ്കല്‍ ജോണ്‍- എന്ന് പറഞ്ഞായിരുന്നു ആദ്യം ജോമോന്‍ ഫോട്ടോ പുറത്തുവിട്ടത്. പിന്നീട് അത് തിരുത്തി, അവളുടെ പേര് നിങ്ങള്‍ക്കറിയാം, അവളുടെ കുഞ്ഞി കാലുകളും കുഞ്ഞി കൈകളും നിങ്ങള്‍ കണ്ടിട്ടുള്ളതാണ് എന്ന് മാറ്റിയെഴുതി. എന്ത് തന്നെയായാലും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ചാപ്പാ കുരിശ്, തട്ടത്തിന്‍ മറയത്ത്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, എ.ആര്‍.എം തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറമാമാനായ ജോമോന്‍ ടി. ജോണ്‍, സിനിമാ തിരക്കുകള്‍ക്കിടയിലും തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുന്ന വ്യക്തിയാണ്. നടന്‍ അഗസ്ത്യന്റെ മകളും നടിയുമായ ആന്‍ അഗസ്ത്യനുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമാണ്, 2023 ഡിസംബറില്‍ അന്‍സു എല്‍സ വര്‍ഗീസിനെ ജോമോന്‍ വിവാഹം കഴിക്കുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രകരില്‍ ഒരാളാണ് ജോമോന്‍ ടി ജോണ്‍ . ചാപ്പാ കുരിശ് മുതല്‍, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എബിസിഡി, തിര, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, എആര്‍എം എന്നിങ്ങനെ ജോമോന്‍ ടി ജോണ്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റാണ്. മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും തമിഴിലും തെലുങ്കിലും എല്ലാം ഇതിനോകം ജോമോന്‍ ടി ജോണിന് പേരും പുകഴുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *