“മൃദുല ശക്തയായ മത്സരാർത്ഥിയെന്ന് ബിഗ് ബോസ് തന്നെ അംഗീകരിച്ചതാണ്, പിന്നിൽ ചാനൽ ഫേവറിസം ഇല്ല”; യുവ കൃഷ്ണ

','

' ); } ?>

സീരിയൽ താരം മൃദുല വിജയ്‌യെ ബിഗ് ബോസിന് ആവശ്യമുണ്ടെന്നും, അതിന് വ്യക്തമായ രണ്ട് കാരണങ്ങളുണ്ടെന്നും മൃദുലയുടെ ഭർത്താവും നടനുമായ യുവ കൃഷ്ണ. ബിഗ് ബോസിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് മൃദുലയെന്നും, അത് ബിഗ് ബോസ് തന്നെ പരസ്യമായി അംഗീകരിച്ച കാര്യമാണെന്നും യുവ പറഞ്ഞു. ‘മൃദുലയെ ബിഗ് ബോസിന് ആവശ്യമുണ്ടോ?’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ‘സീരിയൽ ടുഡേ’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

യുവയുടെ വാക്കുകൾ:

“മൃദുലയെ ബിഗ് ബോസിന് ആവശ്യമുണ്ടെന്നതിന് വ്യക്തമായ രണ്ട് കാരണങ്ങളുണ്ട്. സീസൺ 8 സ്ഥിരമായി കാണുന്ന പ്രേക്ഷകന് അത് മനസ്സിലാകും. ഒന്ന്, മൃദുല ഇമോഷണലി ഡൗൺ ആയിപ്പോയ സമയത്ത് ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ച് ഏറ്റവും കൂടുതൽ നേരം സംസാരിച്ച മത്സരാർത്ഥി മൃദുലയാണ്. രണ്ട്, eviction ലിസ്റ്റിൽ മൃദുലയുണ്ട്. അതിന് ഏഷ്യാനെറ്റ് നൽകിയിരിക്കുന്ന പോസ്റ്റർ ‘സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന, അല്ലെങ്കിൽ നിലപാടുകളിൽ ഉറച്ചുനിന്ന മൃദുലയ്ക്ക് നിങ്ങൾ വോട്ട് നൽകുമോ’ എന്നാണ്. അല്ലാതെ ഏഷ്യാനെറ്റിൽ സീരിയൽ ചെയ്തതുകൊണ്ടല്ല.

തന്നെയുമല്ല, അങ്ങനെയൊരു ഫേവറും നമുക്ക് ഇതിനകത്ത് കിട്ടില്ല. പിന്നെ ഏഷ്യാനെറ്റിൽ മാത്രമല്ല, ഒട്ടനവധി ചാനലുകളിൽ മൃദുല സീരിയലുകൾ ചെയ്തിട്ടുണ്ട്. 12 വർഷത്തോളം ഈ മേഖലയിൽ എക്സ്പീരിയൻസുമുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള ഫേവറൊന്നും ബിഗ് ബോസ് ഹൗസിൽ നിന്ന് കിട്ടില്ല. അപ്പോൾ പിന്നെ ഞാൻ ആദ്യം പറഞ്ഞ രണ്ട് കാരണങ്ങളും ബിഗ് ബോസ് പറയണം എന്നുണ്ടെങ്കിൽ മൃദുല ഒരു സ്ട്രോങ്ങ് കണ്ടസ്റ്റന്റ് ആണെന്നതിന്റെ തെളിവാണ്. എല്ലാ പ്രാവശ്യവും സീരിയൽ മേഖലയിൽ നിന്ന് ഒരു ഫേസ് ഉണ്ടാകും. ഈ പ്രാവശ്യം അത് മൃദുലയാണ്. അത്രയേ ഉള്ളൂ.”

2015-ൽ, ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന നായികയാണ് മൃദുല വിജയ്. പിന്നീട് വന്ന മഴവിൽ മനോരമയിലെ കൃഷ്ണതുളസി എന്ന പരമ്പര ശ്രദ്ദിക്കപ്പെട്ടു. മഞ്ഞുരുകും കാലം എന്ന ഹിറ്റ് പരമ്പരയിലും മൃദുല ഒരു വേഷം ചെയ്തിരുന്നു. ഡാൻസിങ് സ്റ്റാർസ്, കോമഡി സ്റ്റാർസ്, അമ്മായിമാർ വരും എല്ലാം ശരിയാകാം , സ്റ്റാർ വാർ, സൂര്യ ജോഡി നമ്പർ 1, ടമാർ പടാർ, ലെറ്റ്സ് റോക്ക് ആൻഡ് റോൾ, സ്റ്റാർ മാജിക് തുടങ്ങിയ റിയാലിറ്റി ഷോകളിലും മൃദുല പങ്കെടുത്തിട്ടുണ്ട്. 2020ൽ വിശ്വയ്‌ക്കൊപ്പം സൂര്യജോടി നമ്പർ 1 എന്ന റിയാലിറ്റി ഷോയിലും മൃദുല പങ്കെടുത്തു.

2021 ജൂലൈ 8നായിരുന്നു യുവയുമായുള്ള മൃദുലയുടെ വിവാഹം. ഇവർക്ക് ധ്വനി എന്ന് പേരുള്ള ഒരു മകളുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *