കാത്തിരിപ്പിന് വിരാമം, ‘റാമി’ന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചു; ചിത്രങ്ങളുമായി പ്രിയാമണി

','

' ); } ?>

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘റാമി’ന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചു. കൊച്ചിയിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നടി പ്രിയാമണി ജോയിൻ ചെയ്തു. ജീത്തു ജോസഫിനും മോഹൻലാലിനുമൊപ്പം സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

2020-ൽ ഷൂട്ടിങ് ആരംഭിച്ച സ്പൈ ആക്ഷൻ ത്രില്ലറായ ‘റാം’ രണ്ട് ഭാഗങ്ങളായാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ കോവിഡ് മഹാമാരിയും തുടർന്നുണ്ടായ വിവിധ കാരണങ്ങളും കാരണം ചിത്രീകരണം ഇടയ്ക്ക് വെച്ച് തടസ്സപ്പെടുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, സിനിമ മുടങ്ങിയിട്ടില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന് പുറമെ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മൂന്ന് സിനിമകൾ ഇതിനോടകം പുറത്തിറങ്ങുകയും ചെയ്തിരുന്നു.

തൃഷയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, പ്രിയാമണി, ചന്തുനാഥ്, പ്രാചി തെഹ്‌ലാന്‍, സംയുക്ത മേനോന്‍, ലിയോണ ലിഷോയ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *