‘ഇനി എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ തീരുമാനിക്കുമെന്ന് ഉറപ്പിച്ചു, അങ്ങനെ വന്നതാണ് സര്‍വ്വം മായയും ബെത്‌ലഹേമും’; തിരിച്ചുവരിനെപ്പറ്റി നിവിന്‍

','

' ); } ?>

തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള തിരിച്ചുവരവ് അപ്രതീക്ഷിതമായി സംഭവിച്ച ഒന്നല്ലെന്ന് നടൻ നിവിൻ പോളി. കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടു കൊണ്ടിരിക്കെ താനെടുത്ത ഒരു തീരുമാനമാണ് വിജയത്തിന് പിന്നിലെന്നും, താനിപ്പോൾ സന്തുഷ്ടനാണെന്നും നിവിൻ പോളി പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിവിൻ പോളിയുടെ വാക്കുകൾ;

”നേരത്തെ ഒരു സിനിമ ചെയ്യുമ്പോള്‍ കൂടെയുള്ളവരാകും നിര്‍മാതാവിനെ കാണുന്നതും ഡേറ്റ്‌സിനെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ. എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. രണ്ട് വര്‍ഷം മുമ്പ് എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെയെടുക്കുമെന്ന് തീരുമാനിച്ചു. അങ്ങനെ ആദ്യത്തെ തീരുമാനമായിരുന്നു സര്‍വ്വം മായ. സാധാരണ ഞാന്‍ ആളുകളുമായി ചര്‍ച്ച ചെയ്യുമായിരുന്നു. ആ ചര്‍ച്ച ഇപ്പോള്‍ കട്ട് ചെയ്തു. തിരക്കഥ എനിക്ക് ഇഷ്ടപ്പെട്ടാല്‍, ഇതിപ്പോള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കൊരു തോന്നല്‍ ഉണ്ടായാല്‍ ഞാന്‍ ഓക്കെ പറയും.”

എന്റെ തീരുമാനങ്ങള്‍ ഞാന്‍ തന്നെ എടുത്തു തുടങ്ങി. സര്‍വ്വം മായ അങ്ങനെയാണ്, ബെത്‌ലഹേം അങ്ങനെയാണ്. ഞാനിപ്പോള്‍ സന്തുഷ്ടനാണ്. കരിയര്‍ നന്നായി പോകുമ്പോള്‍ ചുറ്റുനിന്നും ഒരുപാട് അഭിപ്രായങ്ങള്‍ വരും. അപ്പോള്‍ നമ്മള്‍ കണ്‍ഫ്യൂഷനിലാകും. കണ്‍ഫ്യൂഷനില്‍ എടുക്കുന്ന തീരുമാനങ്ങളൊക്കെ തെറ്റായിരിക്കും. ആ ശബ്ദകോലാഹലങ്ങളെ കട്ട് ചെയ്യുകയെന്നതാണ് ഏറ്റവും നല്ല കാര്യം. സിനിമകള്‍ പരാജയപ്പെട്ടാലും അത് നമ്മുടെ തീരുമാനമാണ്. അതില്‍ മറ്റാരേയും കുറ്റപ്പെടുത്താനില്ല. അതാണ് നല്ലത്.”

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. 300 കോടി ക്ലബ്ബിലെത്തിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ മാത്രം നേടിയത് 150 കോടിയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജു നായികയായ ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എഡിയാണ്. തമിഴ് ചിത്രം യേഴു കടല്‍ യേഴു മലൈ ആണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സൂരി, അഞ്ജലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തുടര്‍ പരാജയങ്ങളില്‍ നിന്നും അതിശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ കരിയറിലെ ആദ്യ നൂറ് കോടി നേടിയ നിവിന്‍ ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ 300 കോടിയും കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ടതെല്ലാം ഒറ്റയടിക്ക് തിരിച്ചു പിടിക്കുകയാണ് നിവിന്‍

പോളി.