‘സിഗ്മ’യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, പക്ഷെ…’; ജേസണ്‍ സഞ്ജയ് പറയുന്നു

','

' ); } ?>

തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ കഥ താന്‍ ആദ്യം നായകൻ ദുല്‍ഖര്‍ സല്‍മാനോടാണ് പങ്കുവെച്ചതെന്ന് ജേസണ്‍ സഞ്ജയ്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് സുബാസ്‌കരന്‍ നിര്‍മ്മിച്ച് സന്ദീപ് കിഷന്‍ നായകനാകുന്ന ചിത്രമാണിത്.

മൂന്ന് വര്‍ഷം മുമ്പ് ചെന്നൈയില്‍ വെച്ചാണ് ദുല്‍ഖറിനോട് കഥ പറയുന്നതെന്ന് ജേസണ്‍ വ്യക്തമാക്കി. ദുല്‍ഖറിന്റെ സിനിമകളുടെ സെലക്ഷന്‍ ഇഷ്ടമായതിനാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന ആഗ്രഹത്താലുമാണ് സമീപിച്ചത്. തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നെങ്കിലും രണ്ട് മണിക്കൂറോളം നീണ്ട നറേഷന്‍ ആത്മവിശ്വാസം തന്നു. അന്ന് മുതല്‍ ദുല്‍ഖര്‍ താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സിനിമയുടെ അപ്‌ഡേറ്റുകള്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ഡേറ്റ് സംബന്ധമായ തടസ്സങ്ങള്‍ കാരണം നടപ്പായില്ല. ഭാവിയില്‍ ഇരുവരും ഒന്നിച്ചൊരു പ്രൊജക്റ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 2-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് വിജയിന്റെ മകനായ ജേസണ്‍ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.

ജെയ്സൺ സഞ്ജയ്‌യുടെ വാക്കുകൾ;

”ദുല്‍ഖര്‍ സല്‍മാനോടാണ് ആദ്യം കഥ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ്. അദ്ദേഹം അപ്പോള്‍ ചെന്നൈയിലുണ്ടായിരുന്നു. അവര്‍ക്ക് ഡേറ്റുണ്ടാകുമോ, എന്നെക്കുറിച്ച് അറിയുമോ എന്നൊന്നും അറിയാതെയാണ് പോയി കാണുന്നത്. അവരുടെ സിനിമകളുടെ തെരഞ്ഞെടുപ്പ് എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാ ജോണറുകളിലും സിനിമ ചെയ്തിട്ടുണ്ട്. അവരോട് കഥ പറയാം, അവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാം. ബാക്കിയെല്ലാം പിന്നെ നോക്കാമെന്നാണ് കരുതിയത്.

അദ്ദേഹത്തോട് രണ്ട് മണിക്കൂറെടുത്ത് കഥ പറഞ്ഞു. ആ അനുഭവമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അന്ന് മുതല്‍ അദ്ദേഹം ഞാനുമായി ടച്ചിലുണ്ട്. ഇടയ്ക്കിടെ മെസേജ് അയക്കും. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളെല്ലാം ചോദിക്കും. ആ നരേഷനാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അദ്ദേഹം കുറേ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാവിയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുമെന്ന് കരുതുന്നു.