അസീസ് നെടുമങ്ങാട് നായകൻ; “മോഹന വള്ളി” ചിത്രീകരണം പൂർത്തിയായി

','

' ); } ?>

ജെ. സ്റ്റുഡിയോസ് & എ 2 എ മൂവി പ്രൊമോഷൻസിന്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി , പഴനി, കൊച്ചി എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഫാൻ്റെസി – ഹ്യൂമർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്. തികഞ്ഞ നാട്ടുമ്പറത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രേമ ദാസൻ എന്ന യുവാവിൻ്റേയും, അയാളുടെ അമ്മയുടേയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്.

പ്രേമദാസൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്ന തോടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് തികച്ചും രസകരമായി സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളുടേയും, ജീവിതത്തിൻ്റേയും പച്ചയായ ചലച്ചിത്രാവിഷ്‌കരണം കൂടിയാണ് ഉമേഷ് എസ് നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത . ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല.

ബൈജു സന്തോഷ്, ബിന്ദു പണിക്കർ, രക്ഷണ ഇന്ദുചൂഡൻ, മാധുരി ബ്രഗാൻസ, ഭഗത് മാനുവൽ, അബിൻ ബിനോ (നത്ത് ), സെന്തിൽ കൃഷ്‌ണ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു , ശശാങ്കൻ മയ്യനാട്, മധു പുന്നപ്ര, മനോജ്‌ വലംചുഴി, ആരതി സോജൻ എന്നിവരും പ്രധാന വേഷങ്ങളിലെ ത്തുന്നു.

രചന – രാഹുൽ കല്യാൺ, ഛായാഗ്രഹണം – സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ. സംഗീതം – അൽഫോൻസ് ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ – ശശി പൊതുവാൾ, കലാ സംവിധാനം – മകേഷ് മോഹൻ. മേക്കപ്പ് – സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് കെ ആർ, സൗണ്ട് മിക്സിംഗ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മിഥുൻ, ആക്ഷൻസ് – മാഫിയ ശശി, കൊറിയോഗ്രഫി – ചന്ദ്രു മാസ്റ്റർ, ഡി ഐ കളറിസ്റ്റ് – ലിജു പ്രഭാകർ, വി എഫ് എക്സ് – ഐ വി എഫ് എക്സ്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ, സ്റ്റിൽസ് – വിഷ്ണു ആർ ഗോവിന്ദ്, ഡിസൈൻ – യെല്ലോടൂത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് – ഒപ്ര, പി ആർ ഒ – വാഴൂർ ജോസ് .

Leave a Reply

Your email address will not be published. Required fields are marked *