“ആ കഥാപാത്രം ചെയ്യാൻ എനിക്ക് മടിയായിരുന്നു, കഥാപാത്രം വിജയിക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു”; നിവിൻ പോളി

','

' ); } ?>

സിനിമയിൽ വലിയ വിജയമായി മാറിയ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ നിതിൻ മോളി എന്ന കഥാപാത്രത്തിന് തുടക്കത്തിൽ അഭിനയിക്കാൻ മടിയായിരുന്നുവെന്ന് നടൻ നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ദൂരക്കാഴ്ചയിലുള്ള ആ കഥാപാത്രം വിജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും സംവിധായകനുള്ള വിശ്വാസത്തിന്റെ പുറത്താണ് ആ വേഷം ചെയ്യാൻ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘വിനീതിന്റെ വിഷനായിരുന്നു ആ കഥാപാത്രം. ആ ക്യാരക്ടര്‍ ചെയ്യാന്‍ ഞാന്‍ കുറച്ച് മടി കാണിച്ചിരുന്നു. ഇത് ശരിയാകുമോ ഇല്ലയോ എന്നുള്ള ഭയമെല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ വിനീതിനെ വിശ്വസിച്ചു. വിനീതാണ്, നമ്മുടെ ആദ്യ ചിത്രം നല്‍കിയ സംവിധായകനാണ്. അതുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചു. ടെന്‍ഷന്‍ ഒന്നും ഇല്ലാതെ, ചുമ്മാ പോയി ബ്ലാസ്റ്റാക്കി തിരിച്ചുവന്നു. ആ ചിത്രം കൂടുതലും ഒരു ഇമോഷണല്‍ മൂഡിലാണ്. നിതിന്‍ മോളി എന്ന കഥാപാത്രമാണ് ചിത്രത്തെ വേറെ ഒരു മൂഡ് കൊണ്ടുവരുന്നത്,’ നിവിന്‍ പോളി പറഞ്ഞു.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഒരു പ്രത്യേക ഊർജ്ജം നൽകിയ നിതിൻ മോളി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതേസമയം, ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഇൻഡസ്ട്രി ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇതിനുപുറമെ, രാം സംവിധാനം ചെയ്ത ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. അഞ്ജലി, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് സിനിമ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *