
നടന് വിനു മോഹനും ഭാര്യയും നടിയുമായ വിദ്യ ആര്. കുമാറും വിവാഹമോചിതരാകുന്നുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്ന് റിപ്പോർട്ട്. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുകയാണെന്നും താരദമ്പതികള്‍ തന്നെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് ലൈവ് ആണ് ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും ഇരുവരും വ്യക്തമാക്കിയതായി സൗത്ത് ലൈവ് പറയുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കിയെന്നാണ് സൗത്ത് ലൈവിൽ വന്ന വാർത്ത. ഇരുവരും വിവാഹമോചിതരായിയെന്ന് പ്രചരിച്ചപ്പോൾ തന്നെ സെലിബ്രിറ്റികളുടെ ജീവിതത്തെ വിമർശിച്ച് നിരവധി കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വിനു മോഹന്‍ സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ നിന്ന് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയാണെന്നും കഴിഞ്ഞ ഒരു മാസമായി പിരിഞ്ഞാണ് താമസമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും യാതൊരു സത്യവുമില്ലെന്നും സൗത്ത് ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിദ്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിനുവിനൊപ്പമുള്ള ചിത്രങ്ങളും ‘വിദ്യ വിനു മോഹന്‍’ എന്ന പേരും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്. എന്നാൽ ഔദ്യോഗികമായ പ്രഖ്യാപനം ദാമ്പതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ പ്രേക്ഷകരും ആശയ കുഴപ്പത്തിലാണ്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചനയെന്നും കഴിഞ്ഞ ഒരു മാസമായി ഇവർ പിരിഞ്ഞാണ് താമസിക്കുന്നത് എന്നും വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് എന്നുമാണ് മനോരമ ഓൺലൈനിൽ വന്ന വാർത്ത.
കൊട്ടാരക്കര ശ്രീധരന് നായരുടെ കൊച്ചുമകനും നടന് സായികുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമായ വിനു മോഹന്‍, ലോഹിതദാസ് ചിത്രമായ ‘നിവേദ്യത്തിലൂടെയാണ്’ മലയാള സിനിമയിലെത്തുന്നത്. ചിത്രത്തിലെ ‘കോലക്കുഴല്‍ വിളി കേട്ടോ’ എന്ന ഗാനവും കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍, ചട്ടമ്പിനാട്, സൈക്കിള്‍, പുലിമുരുകന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഈ തിരക്കിനിടയില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വിനുവും വിദ്യയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് 2013-ല്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. നിലവില്‍ സിനിമയിലും സീരിയലുകളിലും സജീവമായി മുന്നോട്ട് പോവുകയാണ് ഈ താരദമ്പതികള്‍.