
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം 300 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊക്കെ ശ്രദ്ദിക്കപ്പെടുന്ന വേഷമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതുപോലെ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു നടി മഞ്ജുശ്രീയുടെ മമിതയുടെ അമ്മ വേഷമായ ബിജി എന്ന കഥാപാത്രം. ഇപ്പോഴിതാ കഥാപാത്രത്തെ കുറിച്ചും, മമിതയെ കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് മഞ്ജുശ്രീ. മമിത വളരെ കോപ്പറേറ്റീവ് ആയിരുന്നുവെന്നും, മമിതയെ തല്ലുന്ന സീൻ ഒകെ 8 തവണ എടുക്കേണ്ടി വന്നിരുന്നുവെന്നും മഞ്ജുശ്രീ പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാനങ്ങനെ മമിതയെ ശരിക്കും തല്ലിയിട്ടൊന്നുമില്ല. അത് കഥാപാത്രത്തിന്റെ മീറ്ററാണ്. ഏകദേശം എട്ട് ടേക്കുകളൊക്കെ പോയിട്ടുണ്ട് അതെടുക്കാൻ. കാരണം അതൊരു വൈൽഡ് സീൻ ആണ്. ഡയറി തപ്പുന്നു, അലനെ വിളിക്കുന്നു, അങ്ങനെയൊക്കെ. ഒരു രണ്ടു ടെക്കൊക്കെ പോയിട്ടും ശരിയാവാത്തപ്പോൾ ഗിരീഷ് തന്നെ പറഞ്ഞു. ഇതങ് റെഡി ആവുന്നില്ലലോ എന്ന്. പക്ഷെ മമിത വളരെ കോപ്പറേറ്റീവ് ആയിരുന്നു.” മഞ്ജുശ്രീ പറഞ്ഞു.
“പുള്ളിക്കാരത്തി വളരെ പക്വതയുള്ള ആളാണ്. കുറുമ്പൊന്നും ഇല്ല. ഈ പ്രൊഫഷനെ വളരെ സീരിയസായിട്ട് കാണുന്ന വ്യക്തിയാണവൾ. ഇപ്പൊ നമ്മൾ സീനുകൾ എടുത്ത് പറയുകയാണെങ്കിൽ അതിൽ മമിതയുടെ കോണ്ട്രിബിയൂഷനും ഉണ്ടാകും. ചേച്ചി അത് ഇങ്ങനെ ആണ്, ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞ് നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ഗിവ് ആൻഡ് ടേക്ക് ഒക്കെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്കും ഭയങ്കര കംഫർട്ടബിൾ ആയിരുന്നു. പിന്നെ എത്ര ചെറിയ സീനാണെങ്കിലും അവളതിന് ഹോം വർക്കെടുക്കും.” മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർക്കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.