“പഴയതുപോലെ മുടി എണ്ണ തേച്ച് മടഞ്ഞിടുന്ന രീതിയിലേക്ക് സ്ത്രീകൾ മാറണമെന്ന് നാനി”; ഉപദേശങ്ങൾ നിങ്ങളുടെ കയ്യിൽ തന്നെ വെച്ചോളൂ എന്ന് വിമർശനം

','

' ); } ?>

സിനിമയുടെ പ്രൊമോഷനിടെ സ്ത്രീകൾ പരമ്പരാഗത രീതിയിൽ മുടി പിന്നിയിടണമെന്ന് ആവശ്യപ്പെട്ട തെലുങ്ക് നടൻ നാനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. സ്ത്രീകൾ വീണ്ടും പഴയതുപോലെ മുടി എണ്ണ തേച്ച് പിന്നിയിടുന്ന രീതിയിലേക്ക് മടങ്ങിവരണമെന്നും, ഇന്നത്തെ കാലത്ത് സ്ത്രീകൾ ആരും മുടി പിന്നിയിടുന്നത് കാണാറില്ലെന്നുമായിരുന്നു നാനിയുടെ പരാമർശം. ‘ദ് പാരഡൈസ്’ എന്ന പുതിയ ചിത്രത്തിൽ ‘ജഡൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ അഭിപ്രായപ്രകടനം. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ പ്രൊമോഷൻ വേദിയിൽ വെച്ചുതന്നെ താരത്തിന് മാധ്യമപ്രവർത്തകരിൽ നിന്നും ശക്തമായ മറുപടികൾ നേരിടേണ്ടി വന്നു. ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളർത്തുന്നുണ്ടല്ലോ എന്ന് ഒരു മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോൾ, സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളർത്താതെ വിഗ് വെച്ച് അഭിനയിക്കുന്നയാൾ സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ഉപദേശങ്ങൾ നൽകുന്നത് എന്ത് ന്യായമാണെന്ന മറ്റൊരു വനിതാ മാധ്യമപ്രവർത്തകയുടെ ചോദ്യം വേദിയിൽ വലിയ ചിരിയും ചർച്ചയുമായി മാറി. ജോലിത്തിരക്കുകൾക്കിടയിൽ മുടി പരിപാലിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് സമയമില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ നാനി അത് സമ്മതിക്കുകയും ചെയ്തു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും അഭിപ്രായം പറയാൻ താരത്തിന് എന്ത് അവകാശമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. മുടി പിന്നിയിടാൻ സമയവും കഠിനാധ്വാനവും വേണമെന്നും, അതിലും പ്രധാനപ്പെട്ട വലിയ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഉപദേശങ്ങൾ കയ്യിൽ തന്നെ വെച്ചോളൂ എന്നും നിരവധിപ്പേർ തുറന്നടിച്ചു. പുരുഷന്മാരുടെ വസ്ത്രധാരണത്തെക്കുറിച്ചോ ശീലങ്ങളെക്കുറിച്ചോ ഇത്തരത്തിലുള്ള യാതൊരുവിധ നിയന്ത്രണങ്ങളും ആരും ഉന്നയിക്കാറില്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

പ്രൊമോഷൻ വേദിയിൽ വെച്ചുതന്നെ മാധ്യമപ്രവർത്തകരിൽ നിന്നും രസകരവും എന്നാൽ കൃത്യവുമായ മറുപടികൾ നാനിക്ക് നേരിടേണ്ടി വന്നു. അവിടെയുണ്ടായിരുന്ന ഒരു വനിതാ മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചാണ് നാനി മുടി പിന്നിയിടാത്തതിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ, ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളർത്തുന്നുണ്ടല്ലോ എന്ന് ആ മാധ്യമപ്രവർത്തക ഉടനടി തിരിച്ചടിച്ചു.

തുടർന്ന്, ‘സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളർത്താതെ വിഗ്ഗ് വെച്ച് അഭിനയിച്ചിട്ട്, നിങ്ങൾ ഞങ്ങളോട് മുടി പിന്നിച്ചിടാൻ ഉപദേശിക്കുന്നത് എന്ത് ന്യായമാണ് ?’ എന്ന് മറ്റൊരു വനിതാ മാധ്യമപ്രവർത്തക തമാശരൂപേണ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സദസ്സ് മുഴുവൻ ചിരിച്ചു.

ജോലിത്തിരക്കുകൾക്കിടയിൽ മുടി പരിപാലിക്കാനും പിന്നാനും ഇന്നത്തെ സ്ത്രീകൾക്ക് ആവശ്യത്തിന് സമയമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ നാനിയും അത് സമ്മതിച്ചു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ നാനിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും അഭിപ്രായം പറയാൻ നാനിക്ക് എന്താണ് അവകാശമെന്നാണ് പലരും ചോദിക്കുന്നത്.

‘സാർ, നിങ്ങളുടെ ഉപദേശങ്ങൾ നിങ്ങളുടെ കയ്യിൽ തന്നെ വെച്ചോളൂ. ഇതിലൊക്കെ ഇടപെടാൻ നിങ്ങൾക്കാരാണ് അവകാശം തന്നത് ?. മുടി പിന്നിയിടാൻ സമയവും കഠിനാധ്വാനവും പരിശീലനവും വേണം. അതിലും പ്രധാനപ്പെട്ട വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ടെന്നും ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുരുഷന്മാർ എപ്പോഴും നിക്കറും ബനിയനും ഇട്ട് നടക്കുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്നും, ഇന്ത്യയിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണം എന്താണെന്ന് പോലും ഇവർക്ക് അറിയില്ലെന്നും മറ്റ് ചിലർ വിമർശിച്ചു.