ആക്ഷൻ രംഗത്ത് അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിക്കാൻ ആവശ്യപ്പെട്ടു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി രാധിക ആപ്‌തെ

','

' ); } ?>

സിനിമകളിൽ കഥാസന്ദർഭത്തിന് നിരക്കാത്ത രീതിയിലും അനാവശ്യമായും നഗ്നത പ്രദർശിപ്പിക്കാൻ തനിക്ക് മേൽ ശക്തമായ സമ്മർദമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടി രാധിക ആപ്‌തെ. കരിയറിന്റെ തുടക്കത്തിൽ ചില സിനിമകളിൽ പൂർണനഗ്നയായി അഭിനയിച്ചതിനെ തുടർന്ന്, താൻ എന്ത് ആവശ്യപ്പെട്ടാലും എതിർപ്പില്ലാതെ ചെയ്യുമെന്ന തെറ്റായ ധാരണ ചിലർക്കുണ്ടായെന്ന് താരം വ്യക്തമാക്കി. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ചില ചിത്രങ്ങളിൽ ആവശ്യത്തിലധികം ചുംബന രംഗങ്ങളും അനാവശ്യമായ ശരീരപ്രദർശനങ്ങളും ഉൾപ്പെടുത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിരുന്നു. ‘ഒരു കിസ് അല്ലേ, 15 സെക്കൻഡ് ഇംപ്രൊവൈസേഷൻ ചെയ്യാവുന്നതേയുള്ളൂ’ എന്ന് പറഞ്ഞ് ഇത്തരം രംഗങ്ങൾക്ക് നിർബന്ധിക്കാറുണ്ടായിരുന്നെന്നും, എന്നാൽ പലപ്പോഴും താൻ ഇത് ചോദ്യം ചെയ്യുകയും ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി നടി വ്യക്തമാക്കി.

ഒരു ചിത്രത്തിലെ ആക്ഷൻ രംഗത്തിനിടയിൽ ഷർട്ടിന്റെ ബട്ടണുകൾ ഇടാതെ അഭിനയിക്കാനും പിന്നീട് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ഫൈറ്റ് ചെയ്യാനും തനിക്ക് നിർദ്ദേശം ലഭിച്ചിരുന്നു. “ആക്ഷൻ സീനല്ലേ, ഷർട്ട് അഴിഞ്ഞുപോവില്ലേ” എന്ന് താൻ തിരിച്ച് ചോദിച്ചപ്പോൾ, “എങ്കിൽ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേ” എന്നായിരുന്നു അവരുടെ മറുപടിയെന്ന് രാധിക ആപ്‌തെ ഓർത്തു. ഇത്തരം സന്ദർഭങ്ങളിൽ താൻ കർശനമായി വിട്ടുനിൽക്കുകയും “നിങ്ങൾ എന്നിൽനിന്ന് എന്താണ് ഉദ്ദേശിക്കുന്നത്?” എന്ന് ചോദിച്ച് രംഗങ്ങൾ നിരസിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

രാധികയുടെ വാക്കുകൾ;

‘തുടക്കത്തിൽ നാലോ അഞ്ചോ സിനിമകളിൽ ഞാൻ പൂർണനഗ്നയായി അഭിനയിച്ചിരുന്നു. ‘അത് അവൾ ചെയ്‌തോളും’ എന്നൊരു തോന്നൽ ഇതോടെ വ്യാപകമായി. എന്നാൽ, അത്തരം അനാവശ്യ സീനുകൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. ചില രംഗങ്ങളിൽ ഇപ്പോൾ എന്തിനാണ് അയാളെ ചുംബിക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. ‘കുറച്ചങ്ങ് ചെയ്യൂ’, എന്നുവരെ എന്നോട് പറഞ്ഞു. ‘ഒരു കിസ് അല്ലേ, ഒരു 15 സെക്കൻഡ് ഇംപ്രൊവൈസേഷൻ’, എന്നൊക്കെ പറയുമായിരുന്നു. ഞാൻ ‘സോറി, പറ്റില്ല’ എന്ന് പറഞ്ഞ് ഒഴിവാകും.

ഒരു സിനിമയിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ആക്ഷൻ സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടി തുറന്നുപറഞ്ഞു. ‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. ആക്ഷൻ സീനല്ലേ, ഷർട്ട് അഴിഞ്ഞുപോവില്ലേ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേ എന്നായി അവർ. നിങ്ങൾ എന്നിൽനിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ഞാൻ പറ്റില്ലെന്ന് പറഞ്ഞു.