4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്; ചിത്രം ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

','

' ); } ?>

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി. പ്രേക്ഷകർ ആവർത്തന വിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു. ശോഭന-മോഹൻ ലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്.

കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ “ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്? ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു. പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.

മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി. ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ, എന്നിവരും പ്രധാന താരങ്ങളാണ്. ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യ സ്സാണ്.

ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങൾ. എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം- കെ.വി. ആനന്ദ്. എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ. ആർട്ട് _സാബു സിറിൾ. പ്രൊഡക്‌ഷൻ കൺട്രോളർ-0 സച്ചിദാനന്ദൻ.വാഴൂർ ജോസ്.