“പുതിയ രീതിയിൽ നോക്കിക്കാണുന്ന മികച്ച എഴുത്തുകാരൻ മലയാളത്തിൽ ഇപ്പോഴുണ്ട്, ഷാഹി കബീർ മലയാളത്തിലെ പ്രധാനപ്പെട്ട കോപ്-പ്രൊസീജറൽ തിരക്കഥാ കൃത്തും സംവിധായകനും”; പൃഥ്വിരാജ്

','

' ); } ?>

മലയാള സിനിമയിൽ മികച്ച കോപ്-പ്രൊസീജറൽ ചിത്രങ്ങളും ക്രൈം ത്രില്ലറുകളും ഒരുങ്ങുന്നത് പുതിയ എഴുത്തുകാരുടെയും സംവിധായകരുടെയും കടന്നുവരവ് കൊണ്ടാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ബോളിവുഡ് ചിത്രമായ ‘ദായ്‌റ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മലയാള സിനിമയുടെ നിലവിലെ മാറ്റങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചും സംസാരിച്ചത്.

മലയാളികൾ എല്ലാത്തരം സിനിമകളെയും തിയേറ്ററിൽ സ്വീകരിക്കുന്നുണ്ടെങ്കിലും ക്രൈം ത്രില്ലർ വിഭാഗത്തിൽ ശരാശരി നിലവാരമുള്ള സിനിമകൾ വിജയിപ്പിക്കാൻ കഴിയില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. മുൻ പോലീസുകാരനായ ഷാഹി കബീറിനെപ്പോലെയുള്ളവർ ഈ രംഗത്ത് പുതിയ മാതൃകകൾ തീർക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ പുറത്തിറങ്ങിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു.

പൃഥ്വിരാജിന്റെ വാക്കുകൾ;

“മികച്ച കോപ്-പ്രൊസീജ്യറലുകളും ക്രൈം ത്രില്ലറുകളും നിർമിക്കുന്ന ഇൻഡസ്ട്രി മലയാളം മാത്രമാണ് എന്ന അഭിപ്രായം എനിക്കില്ല. എന്റെ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി. സിനിമയെ പുതിയ രീതിയിൽ നോക്കിക്കാണുന്ന മികച്ച എഴുത്തുകാരൻ മലയാളത്തിൽ ഇപ്പോഴുണ്ട്. അതിനെല്ലാമുപരിയായി, മലയാളി പ്രേക്ഷകർ എല്ലാതരം സിനിമകളും തിയേറ്ററിൽ കാണുന്നു. ക്രൈം ത്രില്ലർ സിനിമകൾക്ക് മലയാളത്തിൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നുകരുതി, അതേ ഗണത്തിൽ ശരാശരി നിലവാരത്തിലുള്ള സിനിമയെടുത്ത് വിജയിപ്പിക്കാൻ കഴിയില്ല.

അടുത്തിടെ പുറത്തിറങ്ങിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. യഥാർഥ പോലീസുകാർ തന്നെ മലയാളത്തിൽ തിരക്കഥാകൃത്തുക്കളും സംവിധായകരുമായെത്തുന്നു. ഷാഹി കബീർ അതിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരാളാണ്. അദ്ദേഹം മുൻ പോലീസുകാരനാണ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഇന്നദ്ദേഹം മലയാളത്തിലെ പ്രധാനപ്പെട്ട കോപ്-പ്രൊസീജറൽ തിരക്കഥാ കൃത്തും സംവിധായകനുമാണ്.”

പൃഥ്വിരാജ് നായകനായ ‘ദായ്‌റ’ വെള്ളിയാഴ്ച തിയേറ്ററിലെത്തും. ക്രൈം ത്രില്ലർ ഗണത്തിപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്‌ന ഗുൽസാർ ആണ്. കരീന കപൂർ ആണ് നായിക. പൃഥ്വിരാജും കരീനയും പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.