
നടി മമിത ബൈജുവിനെ പ്രശംസിച്ച് നടി ഹാരിക പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഹാരിക മമിതയെ വാനോളം പുകഴ്ത്തിയത്. ഇന്നത്തെ കാലത്ത് അപൂർവമായി മാത്രം കാണാൻ കഴിയുന്നത്ര കഴിവും സൗന്ദര്യവും കഠിനാധ്വാനവുമുള്ള നടിയാണ് മമിതയെന്ന് ഹാരിക കുറിച്ചു.
മമിതയ്ക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണെന്നും താരം വ്യക്തമാക്കി. “നമ്മൾ കണ്ടുമുട്ടുന്നതിൽ വച്ച് ഏറ്റവും പാവവും സ്നേഹമുള്ളതുമായ മനസ്സുള്ളയാളാണ് അവൾ. കാണാൻ വളരെ ക്യൂട്ട് ആണെന്ന് മാത്രമല്ല, അവളുടെ കഴിവും സമർപ്പണബോധവും ശരിക്കും എടുത്തുപറയേണ്ട ഒന്നാണ്,” ഹാരിക കുറിച്ചു.
അവളുടെ പോസിറ്റീവ് ഊർജ്ജം കാരണം സെറ്റിലെ ഓരോ ദിവസവും ഏറെ രസകരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ചിത്രീകരണ വേളയിൽ എടുത്ത മനോഹരമായ ചിത്രങ്ങളും ഈ ഹൃദ്യമായ കുറിപ്പും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഹാരികയുടെ വാക്കുകൾ;
‘‘മമിതാ ബൈജുവിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വളരെ സന്തോഷം തരുന്ന ഒരു അനുഭവമായിരുന്നു. നമ്മൾ കണ്ടുമുട്ടുന്നതിൽ വച്ച് ഏറ്റവും പാവവും ഒരുപാട് സ്നേഹമുള്ളതുമായ ഒരു മനസ്സുള്ളയാളാണ് അവൾ. കാണാൻ വളരെ ക്യൂട്ട് ആണെന്ന് മാത്രമല്ല, അവളുടെ കഴിവും സമർപ്പണബോധവും ശരിക്കും എടുത്തുപറയേണ്ട ഒന്നാണ്. ഇത്രയും വലിയ കഴിവ്, കഠിനാധ്വാനം, സ്വാഭാവികമായ സൗന്ദര്യം എന്നിവയൊക്കെ ഇത്ര മനോഹരമായി കൊണ്ടുപോകുന്ന ഒരു നടിയെ ഇന്നത്തെ കാലത്ത് കാണാൻ കിട്ടുന്നത് വളരെ അപൂർവമാണ്.
അവളുടെ പോസിറ്റീവ് ഊർജ്ജം കാരണം സെറ്റിലെ ഓരോ ദിവസവും ഏറെ രസകരമായിരുന്നു. അവൾ കാണാൻ വളരെ ക്യൂട്ടാണ്, ഒപ്പം ഭയങ്കര കഠിനാധ്വാനിയുമാണ്. ഇത്രയും സൗന്ദര്യവും കഴിവും നല്ല മനസ്സുമുള്ള ഒരാളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.’’– നടി ഹാരികയുടെ വാക്കുകൾ.