മകൻ ജേസൺ സഞ്ജയുടെ ചിത്രത്തിന് വഴിമാറി വിജയ്‌യുടെ ‘തിരുപ്പാച്ചി’; റീ-റിലീസ് നീട്ടിവെച്ചു

','

' ); } ?>

വിജയ് ചിത്രം ‘തിരുപ്പാച്ചി’യുടെ റീ-റിലീസ് തീയതി വീണ്ടും മാറ്റി. ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ എത്തുമെന്നറിയിച്ചിരുന്ന ചിത്രം പുതിയ റിലീസ് തീയതിയിലേക്ക് മാറ്റിയതായി വിതരണക്കാരായ തിരുപ്പതി ഫിലിംസ് അറിയിച്ചു.

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന പുതിയ ചിത്രം ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പുതിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘തിരുപ്പാച്ചി’യുടെ റിലീസ് മാറ്റിയതെന്ന് വിതരണക്കാർ വ്യക്തമാക്കി. അതേസമയം, ഒക്ടോബർ രണ്ടിന് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ചിത്രം റീ-റിലീസ് ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നേരത്തെ ‘ജനനായകൻ’ എന്ന ചിത്രവുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാൻ ‘സിഗ്മ’യുടെ റിലീസ് തീയതിയും നീട്ടിവെച്ചിരുന്നു.

സംവിധായകൻ പേരരശ് ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നുവന്ന ചിത്രമാണ് 2005-ലെ പൊങ്കൽ റിലീസായെത്തിയ ‘തിരുപ്പാച്ചി’. തൃഷ നായികയായ ചിത്രത്തിൽ മല്ലിക, പശുപതി, മനോജ് കെ. ജയൻ, കോട്ട ശ്രീനിവാസ റാവു, ലിവിങ്സ്റ്റൺ, ബെഞ്ചമിൻ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരുന്നു. അക്കാലത്ത് തിയേറ്ററുകളിൽ വൻ വാണിജ്യ വിജയം നേടിയ ഈ ചിത്രം പിന്നീട് തെലുങ്കിൽ ‘അന്നവരം’, കന്നഡയിൽ ‘തങ്കിഗാഗി’ എന്നീ പേരുകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി.

സിനിമയുടെ റിലീസ് മാറ്റിവെക്കലുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതാണ് വിതരണക്കാരുടെ പുതിയ ഔദ്യോഗിക അറിയിപ്പ്.