
ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ എക്കാലത്തെയും മികച്ച പ്രണയചിത്രം ‘എന്ന് നിന്റെ മൊയ്തീനെ’ക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. ചിത്രത്തില്‍ ആദ്യം ദിലീപും കാവ്യ മാധവനുമായിരുന്നു വേഷമിടേണ്ടിയിരുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കാവ്യയുടെ അഭിനയമികവിനെച്ചൊല്ലിയുള്ള വാക്‌പോരുകളും പോസ്റ്റുകളും ശ്രദ്ധ നേടുന്നത്.
റൂമറുകള്‍ക്കിടെ കാവ്യ മാധവന് അഭിനയിക്കാന്‍ അറിയില്ലെന്ന രീതിയിലുള്ള ചില സാമൂഹിക മാധ്യമ കമന്റുകളാണ് അനു ചന്ദ്ര എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ കുറിപ്പിന് ആധാരം. ഇതിന് മറുപടിയായി പൃഥ്വിരാജ് മുമ്പ് കാവ്യയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ചതും അണ്ടറേറ്റഡ് ആയതുമായ നടികളില്‍ ഒരാളാണ് കാവ്യ മാധവനെന്നായിരുന്നു പൃഥ്വിരാജിന്റെ വിലയിരുത്തല്‍. ‘വാസ്തവം’ എന്ന സിനിമയിലെ ചെറിയ വേഷം പോലും ഇതിന് ഉദാഹരണമായി അന്ന് താരം ചൂണ്ടിക്കാട്ടിയിരുന്നു. കാവ്യക്ക് പലപ്പോഴും യഥാര്‍ത്ഥ റേഞ്ച് പുറത്തെടുക്കാനുള്ള വേഷങ്ങള്‍ കിട്ടിയിട്ടില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു.
‘മീശമാധവൻ’, ‘പെരുമഴക്കാലം’, ‘ക്ലാസ്‌മേറ്റ്‌സ്’, ‘ഗദ്ദാമ’, ‘വാസ്തവം’ തുടങ്ങിയ സിനിമകളിലെ കാവ്യയുടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കുറിപ്പ്, അടുത്തിടെക്കണ്ട നടന്റെ അനുഭവസാക്ഷ്യത്തെ ട്രോള്‍ കമന്റുകളേക്കാള്‍ ഗൗരവത്തിലെടുക്കണമെന്നും വ്യക്തമാക്കുന്നു. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാവ്യയുടെ തിരിച്ചുവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൊയ്തീന്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം;
ഇന്ന് എവിടെയോ വായിച്ചു… ഡയറക്ടർ ആദ്യം ദിലീപിനെയും കാവ്യ മാധവനെയും വെച്ച് ചെയ്യാനിരുന്ന സിനിമയായിയുന്നു എന്ന് നിന്റെ മൊയ്ദീൻ എന്ന്. പിന്നീടാണത്രെ ആ സിനിമ പൃഥ്വിരാജ്-പാർവതിയിലേക്ക് എത്തിയത്.
പറഞ്ഞത് സത്യമാണോ അല്ലയോ എന്നൊന്നും അറിഞ്ഞൂട. പക്ഷെ രസമെന്താച്ചാ ആ പോസ്റ്റിന് താഴെയുള്ള കമന്റ്സിൽ കാവ്യക്ക് അഭിനയിക്കാൻ പോലും അറിയില്ല എന്നൊരു കമന്റ് കണ്ടു. അപ്പോഴാണ് പണ്ട് പൃഥ്വിരാജ് കാവ്യ മാധവനെ പറ്റി പറഞ്ഞൊരു അഭിപ്രായം എന്റെ ഓർമ്മയിൽ വന്നത്. മോസ്റ്റ് അണ്ടറേറ്റഡ് ആക്ടറസ് എന്നായിരുന്നത്രെ പൃഥ്വിരാജ് അന്ന് കാവ്യ മാധവനെ പറ്റി പറഞ്ഞിരുന്നത്.
ഇന്ത്യ കണ്ട ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് കാവ്യ എന്നും പൃഥ്വിരാജ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല പൃഥ്വിരാജ് അന്ന് കാവ്യയുടെ കഴിവിന് ഉദാഹരണമായി പറഞ്ഞിരുന്നത് വാസ്തവം സിനിമയാണ്. പറയുമ്പോൾ ആ സിനിമയിലെ കാവ്യയുടെ കഥാപാത്രത്തിന് വലിയ സ്ക്രീൻ ടൈം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ സിനിമയിലെ കാവ്യയുടെ അഭിനയത്തെ പറ്റി പൃഥ്വിരാജ് മികച്ച അഭിപ്രായം പറഞ്ഞെങ്കിൽ അത്രത്തോളമുണ്ട് കാവ്യയുടെ അഭിനയത്തിന്റെ റേഞ്ച് എന്നാണ് മനസിലാക്കേണ്ടത്.
ഒപ്പം കാവ്യയ്ക്ക് ലഭിച്ചിരുന്ന കഥാപാത്രങ്ങൾ പലപ്പോഴും അവരുടെ യഥാർത്ഥ അഭിനയശേഷി പുറത്തെടുക്കാൻ അവസരം നൽകാത്തവയായിരുന്നു എന്നൊരു അഭിപ്രായവും പൃഥ്വിരാജ് കൂട്ടി ചേർക്കുന്നുമുണ്ട്. ഇനി വ്യക്തിപരമായ ഒരു അഭിപ്രായം പറയട്ടെ…
കാവ്യയ്ക്ക് അഭിനയശേഷിയില്ല എന്നൊക്കെ ഇങ്ങനെയങ് തീർപ്പ് കൽപ്പിക്കുന്നത് ചരിത്രത്തോടും അവരുടെ സിനിമകളോടുമുള്ള തികഞ്ഞ അനീതിയാണ്. വാസ്തവം, ഗദ്ദാമ, പെരുമഴക്കാലം, വാസ്തവം, ലയൺ, മീശ മാധവൻ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി അഭിനയിച്ച സിനിമകളിലൊക്കെ ഒരേ പ്രകടനം കാഴ്ച്ച വെച്ചൊരു നടിയല്ല കാവ്യ. എല്ലാം വ്യത്യസ്തമായിരുന്നു.
ഒന്നിനൊന്ന് മികച്ചതും. ഏതായാലും കാവ്യയെ അടുത്ത് നിന്ന് കണ്ട ഒരു നടൻ അവരെ മോസ്റ്റ് അണ്ടറേറ്റഡ് ആക്ടറസ് എന്നും ഇന്ത്യ ഹാസ് എവർ സീൻ എന്നും മികച്ച നടിമാരിൽ ഒരാളെന്നുമൊക്കെ പറഞ്ഞെങ്കിൽ കാവ്യക്ക് അഭിനയിക്കാൻ പോലും അറിയില്ല എന്ന് പറയുന്ന കമന്റ് തൊഴിലാളികളെക്കാൾ ഭംഗിയായി ഞാൻ വിശ്വസിക്കുക ആ നടന്റെ അഭിപ്രായത്തെയാകും.
കാരണം രണ്ടാമത്തെ അഭിപ്രായത്തിന് പിന്നിൽ ആ നടിയെ വളരെ അടുത്ത് നിന്ന് കണ്ട ഒരാളുടെ അനുഭവമെങ്കിലും പറയാനുണ്ട് എന്നായിരുന്നു കുറിപ്പ്. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. ബിസിനസും കുടുംബജീവിതവുമെല്ലാമായി തിരക്കിലാണിപ്പോൾ താരം. അഭിനേത്രി എന്ന നിലയിൽ കാവ്യയുടെ തിരിച്ച് വരവ് മലയാളികളും ആഗ്രഹിക്കുന്നുണ്ട്.