നടി നിവേദിത സതീഷ് വിവാഹിതയാകുന്നു; വരൻ ബിസിനസ്സ്മാനും ഫൊട്ടോഗ്രാഫറുമായ സുഹൈബ്

','

' ); } ?>

തമിഴ് നടി നിവേദിത സതീഷ് വിവാഹിതയാകുന്നു. ബിസിനസ്സ്മാനും ഫൊട്ടോഗ്രാഫറുമായ സുഹൈബ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും നടി പങ്കുവച്ചു.

1998 സെപ്റ്റംബർ 26 ന്, ചെന്നൈയിൽ ആണ് ജനനം. മോഡലിങിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2017-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മകളിർ മട്ടും’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സംവിധായകൻ ബ്രഹ്മ ജിയുടെ കീഴിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ശരണ്യയുടെ ചെറുപ്പകാലമാണ് നടി അവതരിപ്പിച്ചത്.

‘സില്ലു കറുപ്പാട്ടി’, ‘ക്യാപ്റ്റൻ മില്ലർ’, ‘ഉടൻപിറപ്പൈ’ എന്നിവയാണ് പ്രധാന സിനിമകൾ. ‘സുഴൽ’ എന്ന വെബ് സീരിസിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.