
നടിയും സംവിധായികയുമായ ഗീതു മോഹൻദാസുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. തങ്ങൾക്കിടയിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും വാർത്തയാക്കാൻ മാത്രമുള്ള കാര്യങ്ങളൊന്നും ഇതിലില്ലെന്നും പാർവ്വതി തുറന്നുപറഞ്ഞു. കൂടാതെ സ്ത്രീകളെ പരസ്പരം പോരടിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം കെണികളിൽ താൻ ഇനി വീഴാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തന്നെയും ഗീതുവിനെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് പാർവ്വതി വിരാമമിട്ടത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പാർവ്വതി ഇൻസ്റ്റാഗ്രാമിൽ ഗീതുവിനെ അൺഫോളോ ചെയ്തതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക്
പാർവതിയുടെ വാക്കുകൾ
“ഡബ്ല്യു.സി.സി (WCC) കാരണം, ഞങ്ങളെ പരസ്പരം എതിരാളികളാക്കാൻ വളരെ എളുപ്പമാണ്. ഫോളോ ചെയ്യുന്നതും അൺഫോളോ ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് കാണാൻ അവർക്ക് വലിയ താൽപ്പര്യമായിരിക്കും. ഡബ്ല്യു.സി.സിക്കുള്ളിൽ ഞങ്ങൾക്ക് പരസ്പരം വളരെ മികച്ച ധാരണയുണ്ട്. കൂടാതെ പലതവണ ഞങ്ങളെ എങ്ങനെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ആ സിനിമ ആരുടെയും പ്രസ്താവനകളില്ലാതെ സ്വന്തം നിലയിൽ നിൽക്കേണ്ടതുണ്ട്. ഗീതുവിന് ഒരു സിനിമ ചെയ്യണമെന്നുണ്ടെങ്കിൽ, വ്യക്തിപരമായ അയിത്തങ്ങളോ മറ്റോ ഇല്ലാതെ അത് പുറത്തുവരണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ വിവാദങ്ങളിലൊന്നും പ്രതികരിക്കാൻ ഞാൻ തികച്ചും തയ്യാറല്ല,”
വർഷങ്ങളായി വളരെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് പാർവ്വതിയും ഗീതുവും. 2016-ൽ മമ്മൂട്ടി നായകനായ ‘കസബ’ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പാർവ്വതിക്കൊപ്പമാണ് ഗീതു നിലകൊണ്ടത്. ചിത്രത്തിലെ സ്ത്രീവിരുദ്ധമായ രംഗങ്ങളെയും ഡയലോഗുകളെയുംകുറിച്ച് പാർവ്വതി ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആ സിനിമയുടെ പേര് തുറന്നുപറയാൻ പ്രേരിപ്പിച്ചത് അന്ന് പാർവ്വതിയുടെ അരികിലിരുന്ന ഗീതുവായിരുന്നു. ആ വലിയ വിവാദങ്ങൾക്ക് ശേഷവും ഇവരുടെ സൗഹൃദം ദൃഢമായി തുടർന്നുപോന്നിരുന്നു.
യഷ് നായകനായ ടോക്സിക് ആണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഐ നോബഡി എന്ന ചിത്രമാണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ആണ് പാർവതി മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം. എന്നീ മലയാള ചിത്രങ്ങളിലാണ് പാർവ്വതി അടുത്തതായി അഭിനയിക്കുന്നത്. ഇതുകൂടാതെ ഹൃത്വിക് റോഷന്റെ നിർമ്മാണ സംരംഭമായ ‘ദി സ്റ്റോം’ എന്ന ആമസോൺ പ്രൈം വീഡിയോ ത്രില്ലർ പരമ്പരയിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.