ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്; മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

','

' ); } ?>

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ സ്വവസതിയിൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു.

മാപ്പിളപ്പാട്ട് ശാഖയിൽ മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്ന് ശ്രദ്ധേയനായ അദ്ദേഹം, പ്രശസ്ത സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബല വാദകൻ കൂടിയായിരുന്നു. കെ.ജെ. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങി അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്നവയാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അബൂബക്കറിന്റെ സംഗീതസംവിധാനത്തിൽ പാടിയിട്ടുണ്ട്.

അസുഖബാധിതനായി കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പുപോലും പുതിയൊരു ഗാനത്തിന് ഈണമിട്ട് സംഗീതത്തോടുള്ള പ്രതിബദ്ധത അദ്ദേഹം തെളിയിച്ചിരുന്നു. ‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. കെ.വി. സുബൈദയാണ് ഭാര്യ. മക്കൾ: ഗുലാം അലി, റോഷ്‌നി, ഫെമിന, സജിന, പരേതനായ ഫയാസ്.