“ദൈവം എന്നാൽ വലിയൊരാളല്ല, അതൊരു ഫ്രീക്വൻസിയാണ്”: ദൈവസങ്കൽപ്പത്തെക്കുറിച്ച് വിനായകൻ

','

' ); } ?>

ദൈവസങ്കൽപ്പത്തെക്കുറിച്ചും തന്റെ ജീവിതരീതികളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ വിനായകൻ. ദൈവം എന്നത് ഒരു പ്രത്യേക വ്യക്തിയല്ലെന്നും, അതൊരു മനോഹരമായ ‘ഫ്രീക്വൻസി’യാണെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു. സംഗീത സൃഷ്ടിയിലൂടെയാണ് തനിക്ക് ഈ മാജിക് ലഭിച്ചതെന്നും ഗോവയിൽ വെച്ചാണ് ഈ അനുഭവം ആദ്യമായി തിരിച്ചറിഞ്ഞതെന്നും താരം വ്യക്തമാക്കി.

ദൈവം എന്നാൽ വലിയൊരാൾ വന്ന് കൈയുയർത്തി കാണിക്കുന്ന ഒന്നല്ല, മറിച്ച് അതൊരു അറിവും ഫ്രീക്വൻസിയുമാണ്. എല്ലാ ആരാധനാലയങ്ങളെയും ഒരുപോലെ കാണുന്ന ആളാണ് താനെന്നും, ഇതിനു മുൻപ് ഇത്തരമൊരു ഫ്രീക്വൻസി ആദ്യമായി ലഭിച്ചത് തിരുവനന്തപുരത്തെ ബീമാപള്ളിയിൽ വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർത്ഥനയാണ് തന്നെ ശാന്തതയോടെ നിലനിർത്തുന്നത്. അമ്പലങ്ങളിലും പള്ളികളിലുമെല്ലാം പോകാറുണ്ടെന്നും വിനായകൻ പറഞ്ഞു.

തന്റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും നയിക്കുന്നത് ഉള്ളിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളാണെന്ന് വിനായകൻ വ്യക്തമാക്കി. ചില കാര്യങ്ങൾ സംസാരിക്കണമെന്നും, ചിലയിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും ഉള്ളിൽ നിന്ന് നിർദ്ദേശം ലഭിക്കാറുണ്ട്. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതിനാൽ തന്നെ പ്രത്യേകിച്ചൊരു ആഘോഷങ്ങളിലും പങ്കാളിയാകാറില്ലെന്നും ഓണം പോലെയുള്ള വിശേഷദിവസങ്ങൾ വേറിട്ട് ആഘോഷിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

വിനായകന്റെ വാക്കുകൾ;

“മ്യൂസിക് ക്രിയേറ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിക്ക് ഈ മാജിക് കിട്ടിയത്. ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല. അതൊരു ഫ്രീക്വൻസി ആണ്. അങ്ങനെയൊരു മനോഹരമായ ഫ്രീക്വൻസി എനിക്ക് കിട്ടിയിട്ടുണ്ട്. അതെനിക്ക് ​ഗോവയിൽ നിന്നാണ് കിട്ടിയത്. പിന്നെ എന്റെ ശരീരം അതിലോട്ട് അങ്ങ് മാച്ച് ആയി. ശരീരവും കൂടി മാച്ച് ആയപ്പോൾ, അതായിരുന്നു അതിന്റെ യാഥാർഥ്യം. ഒരാൾ വന്നിട്ട്.. വലിയ ആൾ വന്നിട്ട് കൈ ഉയർത്തി കാണിക്കുന്നതൊന്നുമല്ല ദൈവം. ഫ്രീക്വൻസി, അറിവ് അത് മനസിലാക്കാൻ പറ്റില്ല.

ചിലപ്പോൾ അമ്പലത്തിൽ പോകാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. അമ്പലം എന്നല്ല എല്ലായിടത്തും പോകും. എനിക്ക് ഈ ഫ്രീക്വൻസി ആദ്യം കിട്ടിയത് ബീമാ പള്ളിയിൽ നിന്നാണ്. എനിക്ക് സങ്കടം ഇഷ്ടമല്ലല്ലോ. ആർക്കും ഇഷ്ടമല്ല. ബീമാ പള്ളിയിൽ ചെന്നാൽ സഹിക്കാൻ പറ്റില്ല. ഞാനപ്പോൾ ഇപ്രാവശ്യം പിള്ളേരോട് പറഞ്ഞു, നമുക്ക് അവിടെയൊന്ന് പോകാമെന്ന്.

അപ്പോൾ പിള്ളേര് പറഞ്ഞു, ചേട്ടാ പോയിക്കഴിഞ്ഞാൽ കൈകാര്യം ചെയ്യാൻ പറ്റില്ല, അത്രയും ആൾക്കാർ ആണെന്ന്. പള്ളിയിലും പോകും. എന്നെ ശാന്തതയോടെ നിർത്തുന്നത് പ്രാർഥന ആണ്. വേണ്ട വേണ്ട എന്ന് പല കാര്യങ്ങളും ചെയ്യിപ്പിക്കും. ചില കാര്യങ്ങൾ വേണമെന്നും പറയും. അതാണീ പൊളിറ്റിക്കലി പറയുന്നത്. ചില കാര്യങ്ങൾ ഇത് നീ പറയണമെടാ..

എന്ന മെസേജ് കിട്ടുന്നതുപോലെ ആണ്. ചില കാര്യം മിണ്ടരുത് ഓടിക്കോ. അതാണ് ഞാൻ സെലിബ്രേറ്റ് ചെയ്യാത്തത് ഒരു പരിപാടിയും. ഓണത്തിന് ആഘോഷമൊന്നുമില്ലാത്തത് അതാണ്. ഇതിന്റെയൊന്നും ആവശ്യമില്ല. ഫുൾ ടൈം സന്തോഷിച്ചു കൊണ്ടിരിക്കുകയല്ലേ. പിന്നെ അതില്ലാത്തവർ സുഖിക്കട്ടേ. ചെയ്യുന്നവർ ചെയ്യട്ടേ. അത്രയേ ഉള്ളൂ”. – വിനായകൻ പറഞ്ഞു.