‘തുടക്കം’ സിനിമാ താരം ആദിത്യ ലക്ഷ്മി വിവാഹിതയായി; ആശംസകളുമായി സുചിത്ര മോഹൻലാലും ലിസിയും

','

' ); } ?>

വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘തുടക്കം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും ഡബ്ബിങ് കലാകാരിയുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ചായ സുനിൽ സി.കെ. ആണ് വരൻ. സിനിമാ താരം അനു ആനന്ദിന്റെ മകളാണ് ആദിത്യ.

ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്ത വിവാഹച്ചടങ്ങിൽ നടിയായ ലിസി, സുചിത്ര മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ആത്മബന്ധം പുലർത്തുന്നവരാണ് ആദിത്യയുടെ കുടുംബം.

ആദിത്യയുടെയും അരങ്ങേറ്റ ചിത്രമായിരുന്ന ‘തുടക്കം’ സിനിമയിൽ ‘പ്രിയ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിനുപുറമേ, ചിത്രത്തിൽ വിസ്മയയുടെ ‘മീനു’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും ആദിത്യയായിരുന്നു. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ഉർവശിയുടെയും മകനായി വേഷമിട്ട് ശ്രദ്ധേയനായ അനു ആനന്ദ്, പിന്നീട് ‘ചതുരംഗം’, ‘സാഗർ അലിയാസ് ജാക്കി’ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.