“വഴിയേ പോയ പെൺകുട്ടിയെ നോക്കി വെറുതേ പാടിയൊരു പാട്ട്, എം ജി ശ്രീകുമാർ ആദ്യം പാടാൻ മടിച്ചു”; ‘ഒരു പൂ തന്നാൽ’ ഗാനത്തെ കുറിച്ച് സജി മില്ലേനിയം

','

' ); } ?>

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളികളുടെ ആഘോഷങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ആൽബം ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും തരംഗമാവുകയാണ്. തലമുറ വ്യത്യാസമില്ലാതെ ഇന്നും ജനപ്രിയമായി തുടരുന്ന ‘ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ’ എന്ന ഗാനത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇതിന്റെ അണിയറപ്രവർത്തകർ. “ ഗാനം എം.ജി ശ്രീ കുമാർ ആദ്യം ആലപിക്കാൻ തയ്യാറായിരുന്നില്ലെന്നും, അത് വേണമെന്ന് നിർബന്ധം പിടിച്ചത് താനാണെന്നും സജി മില്ലേനിയം പറഞ്ഞു. ഫൺ വിത്ത് സ്റ്റാർസ്’ ഓൺലൈൻ ചാനലിലെ ‘പാട്ടോണം’ എന്ന ഓണം സ്പെഷ്യൽ പരിപാടിയിലൂടെയാണ് ഗായകൻ കൊല്ലം ഷാഫിയും നിർമ്മാതാവും സംവിധായകനുമായ സജി മില്ലേനിയവും ഹിറ്റ് ഗാനത്തിന്റെ പിറവിയെക്കുറിച്ച് മനസ്സ് തുറന്നത്.

വഴിയിലൂടെ നടന്നുപോയ ഒരു പെൺകുട്ടിയെ നോക്കി കൊല്ലം ഷാഫി വെറുതെ മൂളിയ വരികളാണ് പിന്നീട് തരംഗമായി മാറിയത്. ആ സമയം പെൺകുട്ടി തിരിഞ്ഞുനോക്കി പോയെങ്കിലും ഈണം മനസ്സിൽ കുറിച്ചുവച്ച സജി, ‘മുത്ത് ഹബീബി’ എന്ന ആൽബത്തിൽ ഈ പാട്ട് ഉൾപ്പെടുത്തണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ, ആ സമയത്ത് താൻ അങ്ങനെയൊരു പാട്ട് പാടിയ കാര്യം പോലും ഷാഫി മറന്നുപോയിരുന്നുവെന്ന് സജി ഓർത്തെടുക്കുന്നു.

ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോഎന്ന ഗാനം ഷാഫി വഴിയിൽ കൂടെ പോകുന്ന ഒരു പെൺകുട്ടിയെ വെറുതെ പാടിയാണ്. പെൺകുട്ടിയാണെങ്കിൽ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്നും ഉണ്ടായിരുന്നു. ആകെ ഒരു വരി, അപ്പം മനസ്സിൽ തോന്നിയത് അവൻ പാടിയതാണ്. കുറച്ച് കഴിഞ്ഞ് ഞാൻ അവനോട് പറഞ്ഞു, “എടാ നേരത്തെ പാടിയ പാട്ട് മുത്ത് ഹബീബിയിൽ ഉൾപ്പെടുത്തണം കേട്ടോ എന്ന്“. അവനാണെങ്കിൽ ഏത് പാട്ട്, എപ്പം പാടി എന്നൊക്കെ. അവന് ഓർമ്മ കൂടി ഇല്ല. മറന്നു പോയിരുന്നു.” സജി മില്ലേനിയം പറഞ്ഞു.

അത് പോലെ തന്നെ പാട്ട് മാത്രം എം ജി ശ്രീകുമാർ പാടിയിട്ടുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തെ വിളിച്ച ചോദിച്ചപ്പോൾ, പാട്ടോ?!, ഒരു പൂ തന്നാലോ?1, അത് ഞാൻ പാടണമോ എന്നൊക്കെ. അപ്പം ഞാൻ പറഞ്ഞു, അതാണ് ആദ്യത്തെ പാട്ട്. അത് വേണം എന്നൊക്കെ. അപ്പോൾ അദ്ദേഹം പറഞ്ഞു, ആണോ നല്ല പാട്ടാണോ, എന്നാൽ പാടാം, പക്ഷെ ഞാനിപ്പോൾ കൊച്ചിയിൽ ഇല്ല, തിരുവനന്തപുരത്താണ് എന്ന്. അങ്ങനെ ജലാലാണ് ട്രാക്കും കൊണ്ട് കൊച്ചിയിൽ പോയി അത് പാടിപ്പിച്ചത്.” സജി മില്ലേനിയം കൂട്ടിച്ചേർത്തു.

പാട്ട് ഞാനാ പെൺകുട്ടിയെ കണ്ടപ്പോൾ വെറുതെ ചോദിക്കുന്ന രീതിയിൽ പാടിയതാണ്. ട്യൂണൊക്കെ അപ്പം തന്നെ വായിൽ വന്നതാണ്. പാടുന്നതിനു കുഴപ്പമില്ലല്ലോ, നമ്മളോടാരും വന്ന് എന്തിനാ പാടിയത് എന്നൊന്നും ചോദിക്കില്ലല്ലോ, പക്ഷെ മുഖത്ത് നോക്കി ചോദിച്ചാൽ കുഴപ്പമാണ്. അങ്ങനെ ഒരുപാട് പാട്ടുകൾ സ്പോട്ടിൽ ഞാൻ ട്യൂൺ ചെയ്തിട്ടുണ്ട്.” കൊല്ലം ഷാഫി പറഞ്ഞു.

2000-കളുടെ തുടക്കത്തിൽ തരംഗം സൃഷ്ടിച്ച ‘മുത്ത് ഹബീബി മൊഞ്ചത്തി’ എന്ന ആൽബത്തിലെ ഈ ഗാനത്തിൽ താജുദ്ദീൻ വടകരയും സുനിതയുമായിരുന്നു അഭിനയിച്ചിരുന്നത്. സജി മില്ലേനിയത്തിനും കൊല്ലം ഷാഫിക്കുമൊപ്പം ആൽബം രംഗത്തെ പ്രമുഖരായ താജുദ്ദീൻ വടകര, ജലാൽ, ജയേന്ദ്രൻ ശർമ്മ, അൻവർ ശരീഫ്, അഖില, സുനിത, വിന്നി, രഞ്ജു, എയ്ഞ്ചൽ മരിയ തുടങ്ങിയവരും കാൽ നൂറ്റാണ്ടിനു ശേഷമുള്ള ഈ അപൂർവ്വ ഒത്തുചേരലിൽ ഓർമ്മകൾ പങ്കുവെക്കാൻ ഒപ്പമുണ്ടായിരുന്നു.