റെജു കോശിയുടെ രചനയിലും സംവിധാനത്തിലും ‘ഇന്നും’; ആലപിച്ച് അരവിന്ദ് ദിലീപ് നായർ

','

' ); } ?>

“ഇന്നും” കാലം മായ്ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന,സംഗീതം, സംവിധാനം റെജു കോശി നിർവഹിച്ചിരിക്കുന്നു. നവനീത് സജു,ടീന, കൃഷ്, വിജയകുമാർ, ജോബി എന്നിവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം സ്‌നിപെറ്റ് കൊമേഴ്സ് 360 പ്രൈവറ്റ് ലിമിറ്റഡ്. പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് പഴയ സുഹൃത്തുക്കളുടെ സംഭാഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ പൂർത്തിയാകാതെ പോയ ഒരു പ്രണയകഥയെ ആസ്പദമാക്കി അവർ ഒരു സംഗീത പ്രോജക്ട് ഒരുക്കുന്നതോടെ പഴയ ഓർമ്മകൾ വീണ്ടും ജീവൻ പ്രാപിക്കുന്നു.

തൊടുപുഴയുടെ മനോഹരമായ പ്രകൃതിഭംഗിയും ഗ്രാമീണ പശ്ചാത്തലവും പുഴയോരങ്ങളും പച്ചപ്പും ആൽബത്തിന്റെ ദൃശ്യങ്ങൾക്ക് പ്രത്യേക ഭംഗി പകരുന്നു. പഴയകാല പ്രണയവും ഇന്നത്തെ ജീവിതവും രണ്ട് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ആൽബത്തിൽ, വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മായാതെ “ഇന്നും” നിലനിൽക്കുന്ന സ്നേഹമാണ് പ്രധാന പ്രമേയം.

ആൽബത്തിലെ “കാത്തിരുന്ന കടവത്തെ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ടൈറ്റിൽ വിജയി അരവിന്ദ് ദിലീപ് നായരാണ്. അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദം ഗാനത്തിലെ പ്രണയവും വിരഹവും കാത്തിരിപ്പും കൂടുതൽ ഹൃദ്യമാക്കുന്നു.

ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് റെജു കോശിയാണ്. ഡി ഓ പി ദീപു ആന്റണി . എഡിറ്റിംഗ് റെജു കോശി,ദീപു ആന്റണി. പ്രൊഡക്ഷൻ കൺട്രോളർ ജോബി ആന്റണി. ഫൈനാൻസ് മാനേജർ വിജയകുമാർ (സാജു ).അറേഞ്ച്മെന്റ്,പ്രോഗ്രാമിങ് നിഹിൽ ജിമ്മി. റെക്കോർഡിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് സായ് പ്രകാശ്.

റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അഞ്ചു ലക്ഷത്തിലധികം കാഴ്ചകാരെ നേടി വിജയകരമായി മുന്നേറുകയാണ് “ഇന്നും”. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിക്കൊണ്ട്, തൊടുപുഴയുടെ ഹൃദ്യമായ ദൃശ്യഭംഗിയും മനസ്സിൽ തങ്ങിനിൽക്കുന്ന വരികളും സംഗീതവും അരവിന്ദ് ദിലീപ് നായരുടെ മാസ്മരിക ശബ്ദവും ചേർന്ന് “ഇന്നും” ശ്രദ്ധേയമായ ഒരു സംഗീതാനുഭവമായി മാറുന്നു.
പി ആർ ഓ എം കെ ഷെജിൻ