പുലിക്കളിക്കെതിരെ അധിക്ഷേപ പരാമർശം: നടൻ വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ പ്രതിഷേധം

','

' ); } ?>

ഓണാഘോഷത്തോടനുബന്ധിച്ചുള്ള പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയരുന്നു. പുലിക്കളിയെ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പുലിക്കളി “കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതമാണ്” എന്നായിരുന്നു ശ്രീരാമന്റെ കുറിപ്പിലെ പ്രധാന വിമർശനം. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും, അത് കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്ത് ഒരിടത്തും കാണാത്ത ഇത്തരമൊരു “കുംഭകുലുക്കിക്കളി”യെ ‘ശാർദൂലവിക്രീഡിതം’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

നടന്റെ ഈ നിലപാടിനെതിരെ പുലിക്കളി സംഘങ്ങളും പൊതുജനങ്ങളും സോഷ്യൽ മീഡിയയിലൂടെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഒട്ടേറെ കലാകാരന്മാരുടെ ഉപജീവനമാർഗ്ഗവും ജനകീയവുമായ ഒരു നാടൻ കലാരൂപത്തെയും കലാകാരന്മാരുടെ ശരീരപ്രകൃതിയെയും തരംതാഴ്ത്തി സംസാരിച്ചതാണ് അമർഷത്തിന് കാരണമായത്. സിനിമയിലെ കഥാപാത്രങ്ങൾക്കായി ശരീരഭാരത്തിലും രൂപത്തിലും മാറ്റം വരുത്തുന്ന സിനിമാതാരങ്ങളുടെ നിലപാടിനെക്കുറിച്ച് ശ്രീരാമന് എന്താണ് പറയാനുള്ളതെന്നും വിമർശകർ ചോദ്യമുയർത്തുന്നു.