ആരാധന അതിരുകടക്കരുത്; ജന്മദിനത്തിൽ വീടിന് മുന്നിലെത്തുന്നവരെ കാണുന്നത് ഒഴിവാക്കിയതിന് കാരണമുണ്ട്; യാഷ്

','

' ); } ?>

പിറന്നാൾ ദിനത്തിൽ വീടിന് മുന്നിലെത്തുന്ന ആരാധകരെ നേരിട്ട് കാണുന്ന ശീലം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കന്നഡ താരം യഷ്. അമിതാവേശവും അതിരുകടന്ന ആരാധനയും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ‘ആപ് കി അദാലത്ത്’ എന്ന ടിവി പരിപാടിയിലാണ് താരം മനസ്സ് തുറന്നത്.

സിനിമയിലെ വളർച്ചയുടെ ഘട്ടങ്ങളിൽ ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹം വലിയ സന്തോഷമാണ് നൽകിയതെന്നും, എന്നാൽ പിന്നീട് നടന്ന ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ തന്റെ നിലപാട് മാറ്റാൻ കാരണമായെന്നും യഷ് പറഞ്ഞു. കടുത്ത ആരാധന മൂലം ഒരു ആരാധകൻ ജീവനൊടുക്കിയ സംഭവം വലിയ വേദനയാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും താരം ചൂണ്ടിക്കാട്ടി.

താരങ്ങളെ കാണാനായി ആരാധകർ സ്വന്തം സമയം പാഴാക്കരുത്. പകരം സ്വന്തം ജീവിതത്തിൽ എന്തെങ്കിലും വലിയ നേട്ടങ്ങൾ കൈവരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും യഷ് ആഹ്വാനം ചെയ്തു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് ജനുവരി 8-ലെ ജന്മദിനത്തിൽ ആരാധകരെ കാണുന്നത് പൂർണ്ണമായും ഒഴിവാക്കിയത്. ‘ടോക്സിക്’ ആണ് യഷിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.