“എന്തൊരു നടനാണ് അദ്ദേഹം, അദ്ദേഹത്തിൽ ഒരു മാജിക് ഉണ്ട്”; ദുഷാര വിജയൻ

','

' ); } ?>

നടൻ ഫഹദ് ഫാസിലിന്റെ അദ്ഭുതപ്പെടുത്തുന്ന അഭിനയ ശൈലിയെ പ്രശംസിച്ച് നടി ദുഷാര വിജയൻ. ‘ആവേശം’, ‘വേട്ടയ്യൻ’ എന്നീ ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരേസമയത്ത് ഫഹദ് കൈകാര്യം ചെയ്ത രീതി തന്നിൽ വലിയ വിസ്മയമാണുണ്ടാക്കിയതെന്ന് ദുഷാര വ്യക്തമാക്കി. എസ്.എസ് മ്യൂസിക് പോഡ്കാസ്റ്റിൽ നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

തമിഴ് ചിത്രം ‘വേട്ടയ്യൻ’ എന്ന സിനിമയിലാണ് ദുഷാര ഫഹദിനൊപ്പം വേഷമിട്ടത്. ഒരേ കാലയളവിൽത്തന്നെ തികച്ചും വൈവിധ്യമുള്ള രണ്ട് കഥാപാത്രങ്ങളിലേക്ക് ഒരു അഭിനേതാവ് എങ്ങനെയാണ് പ്രയാസമന്യേ മാറിമാറി സഞ്ചരിക്കുന്നതെന്നത് ചിന്തിക്കാറുണ്ട് എന്ന് താരം പറയുന്നു. ‘രായാൻ’ എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ച അനുഭവവും ദുഷാര ഇതോടൊപ്പം പങ്കുവെച്ചു.

സെറ്റിൽ സംവിധായകന്റെ ‘കട്ട്’ വിളി വീണാലും കഥാപാത്രത്തിന്റെ വൈകാരിക അന്തരീക്ഷത്തിൽത്തന്നെ തുടരുന്ന രീതിയാണ് ധനുഷിന്റേത്. എന്നാൽ ഷൂട്ടിങ് കഴിഞ്ഞയുടൻ കഥാപാത്രത്തിൽ നിന്ന് പൂർണ്ണമായും പുറത്തുകടക്കുന്ന ആളാണ് താനെന്നും ദുഷാര വെളിപ്പെടുത്തി. സെറ്റിൽ സഹപ്രവർത്തകർ ഏത് മൂഡിലാണെന്ന് അറിയാത്തതിനാൽ അവരുടെ ക്രിയേറ്റീവ് സ്പേസിനെ തടസ്സപ്പെടുത്താതിരിക്കാൻ മാന്യമായ അകലം പാലിക്കാറാണ് പതിവെന്നും, ഓരോ അഭിനേതാവിന്റെയും അഭിനയരീതിക്ക് പിന്നിൽ ഒരു പ്രത്യേക മാജിക് ഒളിഞ്ഞിരിപ്പുണ്ടെന്നും ദുഷാര കൂട്ടിച്ചേർത്തു.

ദുഷാര വിജയന്റെ വാക്കുകൾ;

“എന്തൊരു നടനാണ് അദ്ദേഹം. എനിക്കറിയില്ല അദ്ദേഹം എങ്ങനെയാണ് കഥാപാത്രങ്ങളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്ന്. ‘ആവേശം’ അതുപോലെ ‘വേട്ടയ്യ’നിലെ കാരക്ടർ. ഇത് രണ്ടും ഒരേ സമയത്താണ് സംഭവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. ചില സമയത്ത് ഞാൻ ആലോചിക്കും.

അദ്ദേഹം ഇതെങ്ങനെയാണ് ചെയ്യുന്നത് ?. അദ്ദേഹം മനസിൽ എങ്ങനെയാണ് അത് കൊണ്ടുപോകുന്നത്. ഒരു അഭിനേതാവിനെ കൊണ്ട് എങ്ങനെ ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയും. ഇപ്പോൾ ധനുഷിന്റെ കൂടെ ‘രായനി’ൽ ഞാൻ അഭിനയിച്ചിരുന്നു. അദ്ദേഹം സെറ്റിലും ‘രായൻ’ തന്നെയായിരുന്നു. പക്ഷേ പുറത്ത് വച്ച് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ശരിക്കും വേറൊരു വ്യക്തിയാണ്.

ആ ഒരു മാറ്റം നമുക്ക് കാണാൻ പറ്റും. സെറ്റിൽ അദ്ദേഹം ആ കാരക്ടർ ആയി തന്നെയാണ് ഇരിക്കുന്നത്. കട്ട് പറഞ്ഞാലും അങ്ങനെ തന്നെയാണ്. എന്നെ കൊണ്ട് അങ്ങനെ ഇരിക്കാൻ പറ്റില്ല. കട്ട് പറഞ്ഞ് കഴിഞ്ഞാലുടൻ തന്നെ ഞാൻ കാരക്ടറിൽ നിന്ന് മാറും. ഞാൻ പിന്നെ എന്റെ ലോകത്തേക്ക് പോകും. അഭിനേതാക്കാൾ ആ കഥാപാത്രമായി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതും ദിവസങ്ങളോളമെടുത്ത് ആ ഷൂട്ടിങ് കഴിയുന്നതുവരെ ഒക്കെ. ചില സമയത്ത് എനിക്ക് ഭയങ്കര ടെൻഷനാകും. ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ എന്നൊക്കെ തോന്നും. ശരിക്കും അങ്ങനെയില്ല. അത് ഓരോരുത്തരുടെ ക്രിയേറ്റീവായ സ്പെയ്സ് ആണ്.

അതിൽ എന്തോ ഒരു മാജിക് ഉണ്ട്. ധനുഷ് സാറിനൊപ്പം ‘രായൻ’ ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിക്കില്ലായിരുന്നു. ഞാൻ മാത്രമല്ല, പൊതുവേ ആരും മിണ്ടില്ല. പൊതുവേ സെറ്റിൽ ഞാൻ പോയി ആരെയും ശല്യപ്പെടുത്താറില്ല. കാരണം അവർ ഏത് മൂഡിലാണെന്നോ എന്ത് സ്പെയ്സിലാണെന്നോ നമുക്കറിയില്ല”. – ദുഷാര പറഞ്ഞു.